ഇരിങ്ങൽ കെഎസ്എസ്പിയു കുടുംബ സംഗമം നടത്തി

news image
Dec 25, 2022, 11:59 am GMT+0000 payyolionline.in

പയ്യോളി : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേർസ് യൂണിയൻ ഇരിങ്ങൽ യൂനിറ്റിന്റെ കുടുംബ സംഗമം ഇരിങ്ങൽ താഴെ കളരി യു.പി. സ്കൂളിൽ ജില്ലാ സെക്രട്ടറി  കെ.പി. ഗോപിനാഥൻ ഉത്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ കൂടിയായ പയ്യോളി നഗരസഭാ കൗൺസിലർ കെ.കെ. സ്മിതേഷ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർമാരായ പി.പി. രേഖ, രേവതി തുളസീദാസ് , കെ എസ് എസ് പി യു ജില്ലാ കമ്മിറ്റി അംഗം കെ.പത്മനാഭൻ മാസ്റ്റർ, വിവിധ രാഷ്ട്രീയ പ്രതിനിധികളായ പി.ഷാജി, തൊടുവയിൽ സദാനന്ദൻ , സതീശൻ മൊയച്ചേരി , എ.രാജൻ, വടക്കയിൽ രാജൻ , എ.വി.ബാലകൃഷ്ണൻ , പി.പി.ദിനേശ് ബാബു എന്നിവർ ആശംസകൾ അർപ്പിച്ചു ഗോപീ നാരായണൻ തിരുവള്ളൂർ സാംസ്കാരിക പ്രഭാഷണം നടത്തി.

വടകര എക്സൈസ് സർക്കിൾ ഓഫീസ് പ്രവന്റീവ് ഓഫീസർ ജയപ്രസാദ് .സി .കെ . വിമുക്തി മിഷൻ നിങ്ങളോട് പറയുന്നത് എന്ന വിഷയത്തിൽ ക്ലാസ്സ് അടുത്തു. സ്വാഗത സംഘം ജനറൽ കൺവീനർ വിജയൻ . സി.കെ. സ്വാഗതവും യൂനിറ്റ് പ്രസിഡന്റ്.കെ.ടി. കേളപ്പൻ നന്ദിയും പറഞ്ഞു. തുടർന്ന് ഭക്ഷണത്തിനു ശേഷം നടന്ന നാട്ടറിവ് ക്വിസ്സ് എ.കെ. ദേവദാസ് , വി.കെ. നാസർ എന്നിവർ നിയന്ത്രിച്ചു. വിജയി കൾക്ക് സമ്മാനദാനവും നടത്തി. പ്രസിദ്ധ ഗായകൻ രാംലാൽഷമ്മിഷമ്മിയുടെ നേതൃത്വത്തിൽ പെൻഷൻ മെമ്പർമാരുടേയും കുടുംബാംഗങ്ങളുടേയും വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. സ്വാഗത സംഘം കമ്മിറ്റി ചെയർമാൻ കെ. ജയകൃഷ്ണൻ നന്ദി രേഖപ്പെടുത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe