ഇരിങ്ങൽ എൽപി സ്കൂൾ വാർഷികാഘോഷം

news image
Mar 17, 2023, 3:10 pm GMT+0000 payyolionline.in

പയ്യോളി: ഇരിങ്ങൽ എൽ പി സ്കൂൾ വാർഷികാഘോഷം ആഘോഷിച്ചു. വാർഷികാഘോഷം സിനിമാ നാടക പ്രവർത്തകൻ ശിവദാസ് പൊയിൽകാവ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പത്രം നിറവ് -2023 ന്റെ പ്രകാശനം പയ്യോളി നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ്കമ്മിറ്റി ചെയർമാൻ കെ.ടി വിനോദൻ നിർവ്വഹിച്ചു. പിടിഎ പ്രസിഡണ്ട് നിധീഷ് .പി .വി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ദീർഘകാലത്തെ അധ്യാപന ജീവിതത്തിനു ശേഷം 2020 ൽ വിരമിച്ച അജിത ടീച്ചർ, എം.കെ ബാബു മാസ്റ്റർ, സ്കൂൾ പാചക ജീവനക്കാരിയായിരുന്ന പത്മിനി അമ്മ എന്നിവരെ ആദരിച്ചു.

ഇരിങ്ങൽ ശ്രീ സുബ്രഹ്മണ്യ ക്ഷേത്ര മാനേജ്മെന്റിന് കീഴിൽ പ്രവർത്തിക്കുന്ന ഇരിങ്ങൽ എൽ പി സ്കൂൾ വാർഷികാഘോഷം സിനിമാ നാടക പ്രവർത്തകൻ ശിവദാസ് പൊയിൽ കാവ് ഉദ്ഘാടനം ചെയ്യുന്നു.

പ്രതിഭ തെളിയിച്ച വിദ്യാർത്ഥികൾക്ക് ചടങ്ങിൽ ഉപഹാരങ്ങൾ നൽകി. പ്രധാന അധ്യാപിക രിഖിരാം റിപ്പോർട്ട് അവതരിപ്പിച്ചു. സ്കൂൾ മാനേജർ പി .എൻ . അനിൽകുമാർ , സെക്രട്ടറി കെ. വിജയൻ മാസ്റ്റർ എന്നിവർ എൻഡോവ്മെന്റ് വിതരണം നടത്തി. കൗൺസിലർ വിലാസിനി നാരങ്ങോളി, റീന ടീച്ചർ എന്നിവർ സംസാരിച്ചു. ശ്രുതിൻ രാജ് സ്വാഗതവും നിഷിത ഒ.നന്ദിയും പറഞ്ഞു. അംഗൻവാടി കുട്ടികളുടെയും , ഇരിങ്ങൽ സുബ്രഹ്മണ്യ നേഴ്സറി വിദ്ധ്യാർത്ഥികളുടെയും , ഇരിങ്ങൽ എൽപി സ്കൂൾ വിദ്ധ്യാർത്ഥികളുടെയും കലാപരിപാടികൾ അരങ്ങേറി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe