ഇരിങ്ങലില്‍ കെ. ശശീന്ദ്രൻ സ്മാരക എൻഡോവ്മെന്റ് വിതരണം ചെയ്തു

news image
Dec 8, 2022, 3:21 am GMT+0000 payyolionline.in

പയ്യോളി :  മൂരാട് യുവശക്തി തിയറ്റേഴ്സ് സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ആദ്യകാല പ്രവർത്തക സംഗമം ഉദ്ഘാടനവും പി.കെ.കുഞ്ഞുണ്ണി നായർ സ്മാരക ലൈബ്രറി ഏർപ്പെടുത്തിയ കെ. ശശീന്ദ്രൻ സ്മാരക എൻഡോവ്മെന്റ് വിതരണവും മുൻ വിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് നിർവ്വഹിച്ചു. വടകര – കൊയിലാണ്ടി താലൂക്കുകളിലെ ലൈബ്രറികളിൽ നിന്നും മികച്ച ലൈബ്രറിയായി തെരഞ്ഞെടുക്കപ്പെട്ട ഇരിങ്ങൽ നളന്ദ ഗ്രന്ഥാലയം പതിനായിരം രൂപയും ഫലകവുമടങ്ങുന്ന എൻഡോവ്മെന്റ് ഏറ്റുവാങ്ങി.

ചടങ്ങിൽ  യുവശക്തിയുടെ ആദ്യകാല പ്രവർത്തകരെ പ്രശസ്ത നാടക നടൻ മുഹമ്മദ് പേരാമ്പ്ര നാടിന്റെ സ്നേഹോപഹാരം നൽകി ആദരിച്ചു.സുവർണ്ണജൂബിലി സംഘാടകസമിതി ചെയർമാൻ കെ.ജയകൃഷ്ണൻ അധ്യക്ഷം വഹിച്ച ചടങ്ങിൽ പയ്യോളി മുനിസിപ്പൽ കൗൺസിലർമാരായ .ടി. അരവിന്ദാക്ഷൻ , കൗൺസിലർ രേഖ മുല്ലക്കുനി, പി.ടി.ഭാസ്ക്കരൻ ,ജയൻ മൂരാട് എന്നിവർ സംസാരിച്ചു

ജനറൽ കൺവീനർ കെ.കെ.രമേശൻ സ്വാഗതവും യുവശക്തി പ്രസിഡണ്ട് വി.കെ.ബിജു നന്ദിയും പറഞ്ഞു. യുവശക്തി ട്രഷറർ കെ.പി.രജീഷ് മാസ്റ്റർ ആദ്യകാല പ്രവർത്തകരെ പരിചയപ്പെടുത്തി. പരിപാടിയിൽ ഇരിങ്ങൽ നോർത്ത് എം.എൽ.പി , ഇരിങ്ങൽ താഴെക്കളരി യു.പി.സ്കൂളുകളിലെ കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും പുതുപ്പണം ചീനംവീട് യുപി സ്കൂൾ കുട്ടികൾ അവതരിപ്പിച്ച ചിറക് കൊണ്ടൊരു ആകാശം എന്ന നാടകവും അരങ്ങേറി. രണ്ടാമത് ഇരിങ്ങൽ നാരായണി നാടക പ്രതിഭാ പുരസ്കാരം പ്രശസ്ത നടി വിജയലക്ഷ്മി ബാലന്റെ വീട്ടിൽ വച്ച് പ്രശസ്ത നടൻ ബാബു പറശേരി സമ്മാനിക്കുന്ന വീഡിയോയും ചടങ്ങിൽ പ്രദർശിപ്പിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe