ഇരിങ്ങത്ത് കാർഷിക സെമിനാറിന് ഒരുക്കങ്ങൾ പൂർത്തിയായി

news image
Sep 15, 2022, 1:41 pm GMT+0000 payyolionline.in

മേപ്പയ്യൂർ : ഇരിങ്ങത്ത് വനിതാ സഹകരണ സംഘം തുറയൂർ കൃഷിഭവന്റെയും ഇഫ് ക്കോയുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന കാർഷിക സെമിനാറിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി  സ്വാഗത സംഘം കമ്മിറ്റി ചെയർമാൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരീഷ്, കൃഷി ഓഫീസർ സി.എച്ച് വിജയലക്ഷ്മി,ജന: കൺവീനർ ശ്യാമ ഓടയിൽ, ഭാരവാഹികളായ അബ്ദുള്ള കീഴാട്ട് പുറത്ത്, അനിത ചാമക്കാലയിൽ ,ജിജില. എം.സി. എന്നിവർ   അറിയിച്ചു.

സെമിനാർ സെപ്തംബ്ബർ 18 ഞായറാഴ്ച കാലത്ത് 10 മണിക്ക് ഇരിങ്ങത്ത് യൂ.പി സ്കൂളിൽ മുൻ കൃഷി വകുപ്പ് മന്ത്രി കെ.പി.മോഹനൻ എം.എൽ.എ. ഉൽഘാടനം ചെയ്യും. വിവിധ സെഷനുകളിൽ കൃഷി അസിസ്റ്റന്റ് ഡയരക്ടർ പ്രകാശ് പി , ജി.എസ്. നന്ദു, ഡോ: ഷസ്ന മുഹമ്മദലി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.

ഉച്ചയ്ക്ക് ശേഷം പാടശേഖരസമിതി ഭാരവാഹികളുടെ സംഗമവും മികച്ച കർഷകർക്കുള്ള ആദരവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് ഉൽഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് അംഗം വി.പി. ദുൽഖിഫിൽ, സഹകരണ സംഘം യൂനിറ്റ് ഇൻസ്പെക്ടർ കെ.വി മനോജ് കുമാർ , വിവിധ സഹകാരികൾ എന്നിവർ പങ്കെടുക്കും.

വൈകീട്ട് 4 മണിക്ക് സമാപന സമ്മേളനം മുൻ രാജ്യസഭാ അംഗവും മാതൃഭൂമി മാനേജിംഗ് ഡയരക്ടറുമായ എം.വി. ശ്രേയാംസ് കുമാർ ഉൽഘാടനം ചെയ്യും. തുടർന്ന് ഹാസ്യ വിരുന്നു മായി ജാനുവേടത്തിയും കേളപ്പട്ടനും എത്തിച്ചേരുമെന്നും ഭാരവാഹികൾ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe