ഇന്ധന വില വർദ്ധന: മേപ്പയ്യൂരിൽ എസ് ടിയു പ്രതിഷേധ പ്രകടനം

news image
Nov 23, 2021, 6:47 pm IST

മേപ്പയ്യൂർ: ഇന്ധന വില വർദ്ധിപ്പിച്ച് സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കിയ കേന്ദ്ര, കേരള സർക്കാറുകളുടെ ജനദ്രോഹനയങ്ങൾക്കെതിരെ മോട്ടോർ തൊഴിലാളി ഫെഡറേഷൻ എസ് ടി യു പേരാമ്പ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പയ്യൂർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.

ഇന്ധന വില വർദ്ദനവിനെതിരെ എസ് ടി യു മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ മേപ്പയ്യൂർ ടൗണിൽ നടത്തിയ പ്രതിഷേധ പ്രകടനം

ജില്ലാ വൈസ് പ്രസിഡൻ്റ് പി.കെ.റഹിം, മണ്ഡലം പ്രസിഡൻ്റ് മുജീബ് കോമത്ത്, ജനറൽ സെക്രട്ടറി സി.പി ഷൈജൽ, ഒ.പി. റസാഖ്, കെ മുഹമ്മദ്, ഇബ്രാഹിം കലൂർ, ഇസ്മായിൽ ചെമ്പകമുക്ക്, അബ്ദുറസാഖ് തുറയൂർ, പി ടി.കെ ബഷീർ എന്നിവർ നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe