ഇന്ത്യ-ഓസ്ട്രേലിയ ടി20 പരമ്പര: ആദ്യ പോരാട്ടം നാളെ

news image
Sep 19, 2022, 12:58 pm GMT+0000 payyolionline.in

മൊഹാലി: ഇന്ത്യ-ഓസ്ട്രേലിയ ടി20 പരമ്പരയിലെ ആദ്യ മത്സരം നാളെ മൊഹാലിയില്‍ നടക്കും. ടി20 ലോകകപ്പിന് മുന്നൊരുക്കമെന്ന നിലയില്‍ നടക്കുന്ന പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണുള്ളത്. ടി20 ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്‍മാരും അടുത്തമാസം തുടങ്ങുന്ന ലോകകപ്പിന്‍റെ ആതിഥേയരുമാണ് ഓസ്ട്രേലിയ.

ഏഷ്യാ കപ്പില്‍ ഫൈനല്‍ കാണാതെ പുറത്തായ ഇന്ത്യക്ക് ഓസ്ട്രേലിയക്കും അതിനുശേഷം ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്ന പരമ്പരയിലും മികവ് കാട്ടേണ്ടത് അനിവാര്യമാണ്. ലോകകപ്പിന് മുമ്പുള്ള ഇന്ത്യയുടെ അവസാനഘട്ട കോംബിനേഷന്‍ പരീക്ഷണങ്ങളും ഈ പരമ്പരകളില്‍ കാണാം. നാളെ മൊഹാലിയിലും 23ന് നാഗ്പൂരിലും 25ന് ഹൈദരാബാദിലുമാണ് ഓസീസിനെതിരായ ടി20 മത്സരങ്ങള്‍.

ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരങ്ങള്‍ തുടങ്ങുക. സ്റ്റാര്‍ സ്പോര്‍ട്സ് ആണ് ഇന്ത്യയിലെ മത്സരങ്ങളുടെ ഔദ്യോഗിക ബ്രോഡ്കാസ്റ്റര്‍മാര്‍. ഡിസ്നി+ഹോട്സ്റ്റാറിലൂടെ മത്സരങ്ങള്‍ ലൈവ് സ്ട്രീമിംഗ് ഉണ്ടായിരിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe