ആസ്ട്രേലിയയിൽ കടൽത്തീരത്ത് കുടുങ്ങിയ 200 തിമിംഗലം ചത്തു

news image
Sep 22, 2022, 4:35 pm GMT+0000 payyolionline.in

മെൽബൺ: ആസ്ട്രേലിയയിൽ ടാസ്മാനിയയുടെ പടിഞ്ഞാറൻ കടൽത്തീരത്ത് കുടുങ്ങിയ 200ഓളം പൈലറ്റ് തിമിംഗലം കൂട്ടത്തോടെ ചത്തു. തണുത്തുറഞ്ഞ കടൽ, കരയുമായി സന്ധിക്കുന്നിടത്താണ് തിമിംഗലങ്ങൾ അടിഞ്ഞത്.

ശേഷിക്കുന്ന 35 എണ്ണത്തെ രക്ഷിക്കാൻ ശ്രമം തുടരുന്നു. രണ്ടുവർഷം മുമ്പ്, സമീപത്തുള്ള മക്വാരി ഹാർബറിൽ 500 പൈലറ്റ് തിമിംഗലങ്ങൾ കുടുങ്ങിയിരുന്നു. ടാസ്മാനിയയിലെ തണുത്തുറഞ്ഞ വെള്ളത്തിൽ ദിവസങ്ങളോളം ശ്രമിച്ചിട്ടും അവയിൽ 300 എണ്ണത്തെ രക്ഷിക്കാനായിരുന്നില്ല. തീരത്തോട് ചേർന്ന് ഭക്ഷണം ലഭിച്ചതിനാലാകാം അവ ഇവിടേക്കെത്തിയതെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe