ആര്യാടന്റെ വിയോഗം; മതേതര കേരളത്തിന് തീരാ നഷ്ടം: കൊയിലാണ്ടി സർവ്വകക്ഷി യോഗം

news image
Sep 26, 2022, 1:36 pm GMT+0000 payyolionline.in
കൊയിലാണ്ടി:സമുന്നതനായ കോൺഗ്രസ്സ് നേതാവും, മുൻ മന്ത്രിയും, കറകളഞ്ഞ മതേതര വാദിയുമായ ആര്യാടൻ മുഹമ്മദിന്റെ ദേഹവിയോഗത്തിൽ  സർവ്വകക്ഷി യോഗം അഗാധമായ ദുഃഖവും, അനുശോചനവും രേഖപ്പെടുത്തി.
മികച്ച സാമാജികനും കഴിവുറ്റ ഭരണാധികാരിയുമായ അദ്ദേഹം ഭാരതത്തിന്റെ സാംസ്കാരിക- പാരമ്പര്യത്തെ അഭിമാനത്തോടെ നെഞ്ചേറ്റുകയും ജനാധിപത്യ-മതേതര നിലപാടുകൾ ഉയർത്തിപ്പിടിക്കുകയും ചെയ്ത നേതാവാണന്നും യോഗം അഭിപ്രായപ്പെട്ടു. നഗരസഭാ പ്രതിപക്ഷ നേതാവ്  പി. രത്നവല്ലി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. പി.വി. സത്യൻ, വി.പി . ഭാസ്കരൻ, അഡ്വ.എസ്. സുനിൽ മോഹൻ, വി.പി.ഇബ്രാഹിം കുട്ടി, കെ.ടി.എം. കോയ, അഡ്വ.ടി.കെ.രാധാകൃഷ്ണൻ, വി.ടി. സുരേന്ദ്രൻ, റഷീദ് പുളിയഞ്ചേരി, ടി.കെ.നാരായണൻ, കെ.പി.വിനോദ് കുമാർ, എൻ.മുരളീധരൻ എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe