ആയുർവേദവും ഹോമിയോയും മെഡിസെപ്പിൽ ഉൾപ്പെടുത്തണം: കെഎസ്എസ്പിയു തിക്കോടി യൂണിറ്റ് സമ്മേളനം

news image
Jan 30, 2023, 2:52 pm GMT+0000 payyolionline.in

 

തിക്കോടി: ആയുർവേദവും, ഹോമിയോയും മെഡിസെപ്പിൽ ഉൾപ്പെടുത്തണമെന്നും, മേലടി കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിൽ കിടപ്പുരോഗികൾക്ക് സൗകര്യം ഏർപ്പെടുത്തണമെന്നും കെ.എസ്.എസ്.പി.യു തിക്കോടി യൂണിറ്റ് മുപ്പത്തൊന്നാം വാർഷിക സമ്മേളനം സർക്കാറിനോട് ആവശ്യപ്പെട്ടു.

പുറക്കാട് സിറാജുൽ ഹുദാ മദ്രസയിൽ വെച്ച് നടന്ന വാർഷിക സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജമീല സമദ് ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ കമ്മിറ്റി അംഗം കെ. വി .നാണു മാസ്റ്റർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. കെ. ശശിധരൻ മാസ്റ്റർ, കെ. പത്മനാഭൻ മാസ്റ്റർ, ഇബ്രാഹിം തിക്കോടി, ശേഖരൻ അടിയോടി എന്നിവർ സംസാരിച്ചു സെക്രട്ടറി കെ .സുകുമാരൻ വാർഷിക റിപ്പോർട്ടും, ട്രഷറർ പുല്പാണ്ടി മോഹനൻ മാസ്റ്റർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. രാഘവൻ മാസ്റ്റർ, സുഗതൻ കോറോത്ത്, എം. കെ നായർ,പി.കെ.ശ്രീധരൻ മാസ്റ്റർ ,ഉമ്മർ അരീക്കര എന്നിവർ ചർച്ചയിൽ പങ്കെടുത്തു. പ്രസിഡണ്ട് ചന്ദ്രൻ നമ്പ്യേരി അധ്യക്ഷം വഹിച്ചു. വൈസ്. പ്രസിഡണ്ട് ബാലൻ കേളോത്ത് സ്വാഗതവും, വീ.ടി. ഗോപാലൻ നന്ദിയും രേഖപ്പെടുത്തി. കെ .എം അബൂബക്കർ മാസ്റ്റർ പ്രമേയം അവതരിപ്പിച്ചു.

ഇല്ലത്ത് രാധാകൃഷ്ണൻ വരണാധികാരിയായി പുതിയ വർഷത്തേക്കുള്ള ഭാരവാഹികളായി പ്രസിഡണ്ട് ചന്ദ്രൻ
നമ്പ്യേരി, സെക്രട്ടറി വി.ടി.ഗോപാലൻ മാസ്റ്റർ, ട്രഷറർ ഇബ്രാഹിം തിക്കോടി എന്നിവരെ തെരഞ്ഞെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe