അഴിമതി: 85 പേർ സസ്പെൻഷനിൽ, 1613 പേർ അന്വേഷണം നേരിടുന്നു

news image
Feb 1, 2023, 3:13 am GMT+0000 payyolionline.in

തിരുവനന്തപുരം∙ സംസ്ഥാന സർക്കാർ സർവീസിലെ 1613 ഉദ്യോഗസ്ഥർ വിജിലൻസ് അന്വേഷണം നേരിടുന്നവർ. ഇതിൽ 1061 പേ‍ർക്കെതിരെ വിജിലൻസ് കേസ്. 129 പേർക്കെതിരെ അന്വേഷണം. 423 പേർക്കെതിരെ പ്രാഥമിക അന്വേഷണം. തദ്ദേശ വകുപ്പാണു അഴിമതിപ്പട്ടികയിൽ ഒന്നാമത് – 154. പിണറായി സർക്കാരിന്റെ രണ്ടു തവണയായുള്ള 6 വർഷത്തെ കണക്കാണിത്. ഇക്കാലയളവിൽ 16 ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെട്ടു.

റവന്യു വകുപ്പിനാണു രണ്ടാം സ്ഥാനം – 97. സഹകരണ വകുപ്പ് – 61, സിവിൽ സപ്ലൈസ് – 37, പൊതുമരാമത്ത് – 29, വിദ്യാഭ്യാസം – 25,ആരോഗ്യം – 23, മോട്ടർ വാഹനം – 20, വ്യവസായം – 13, കൃഷി – 13, എക്സൈസ് – 11 എന്നീ വകുപ്പുകളാണു തൊട്ടു പിന്നിൽ. മറ്റു വകുപ്പുകളിൽ പത്തിൽ താഴെ കേസുകൾ മാത്രം. 85 ഉദ്യോഗസ്ഥർ  സസ്പെൻഷനിലാണ്. റവന്യു – 22, തദ്ദേശം – 19, ആരോഗ്യം – 8 എന്നിവരാണ് ആദ്യ സ്ഥാനക്കാർ.

പൊലീസും പിന്നിലല്ല

അഴിമതിക്കേസുകളുടെ എണ്ണത്തിൽ പൊലീസും ഒട്ടും പിന്നിലല്ല. വിവിധ റാങ്കിലെ 31 ഉദ്യോഗസ്ഥർക്കെതിരെ നിലവിൽ വിജിലൻസ് കേസുണ്ട്.  ഗുണ്ടാ – മാഫിയ ബന്ധമുള്ള 23 പൊലീസുകാർക്കെതിരെയുള്ള വിജിലൻസ് അന്വേഷണം വിവിധ ഘട്ടത്തിലാണ്. ഇതിൽ കോൺസ്റ്റബിൾ മുതൽ എസ്പി റാങ്കിലുള്ളവർ വരെയുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe