അയനിക്കാട് മഹല്ല്‌ ജമാഅത് ഓഫിസ് ഉദ്ഘാടനം ചെയ്തു.

news image
Mar 27, 2023, 9:17 am GMT+0000 payyolionline.in

പയ്യോളി : ഹൈവേ വികസനവുമായി ബന്ധപ്പെട്ട് ടൗണിൽ പൊളിച്ച് മാറ്റപ്പെട്ട ബിൽഡിങ്ങിൽ പ്രവർത്തിച്ചിരുന്ന അയനിക്കാട് മഹല്ലിൽ പെട്ട 14 ജമാഅത് പള്ളികളും അനുബന്ധ സ്ഥാപനങ്ങളുടെയും കോ ഓർഡിനേഷൻ കമ്മിറ്റിയായ അയനിക്കാട് മഹല്ല്‌ ജമാഅത്തിന്റെ പുതിയ ഓഫീസ് അയനിക്കാട് ഹയാത്തുൽ ഇസ്ലാം മദ്രസ്സ ബിൽഡിങ്ങിൽ പയ്യോളി റേഞ്ച് ജം ഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡന്റ്‌ അബ്ദുറഹിമാൻ മൗലവി,  ഉദ്‌ഘാടനം നിർവ്വഹിച്ചു.

തുടർന്ന് മുഹമ്മദ് സനൂഫ് ദാരിമി റംസാൻ പ്രഭാഷണവും ബാങ്ക്‌ ഏകീകരണ കലണ്ടർ വൈസ് പ്രസിഡന്റ് മരായ
എ പി കുഞ്ചബ്ദുള്ള, പി വി കാസിം,സയ്യിദ് സാലിഹ്, കുഞ്ഞബ്ദുള്ള എടക്കണ്ടി എന്നിവര്ക്ക് വിതരണം ചെയ്തു.
യോഗത്തിൽ മഹല്ല്‌ പ്രസിഡന്റ് കാട്ടിൽ മൊയ്തീന്‍ അധ്യക്ഷം വഹിച്ചു.സെക്രട്ടറി ഷമീര്‍ കെ എം സ്വാഗതവും
ട്രഷറർ അഷ്റഫ് ടി പി നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe