അഭിപ്രായ വ്യത്യാസങ്ങള്‍ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യും, കോണ്‍ഗ്രസില്‍ എല്ലാവരും തുല്ല്യരാണ്: ചെന്നിത്തല

news image
Nov 26, 2022, 3:01 pm GMT+0000 payyolionline.in

കോഴിക്കോട്: അഭിപ്രായ വ്യത്യാസങ്ങള്‍ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസില്‍ എല്ലാവരും തുല്ല്യരാണ്. എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ട് പോകും. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത കാര്യമാക്കേണ്ടതില്ലെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം പാർട്ടിയുടെ ബന്ധപ്പെട്ട ഘടകങ്ങളെ അറിയിച്ചാകണം നേതാക്കൾ പരിപാടികളിൽ പങ്കെടുക്കാനെന്ന് രമേശ് ചെന്നിത്തല രാവിലെ കോഴിക്കോട്ട് പറഞ്ഞു. പരിപാടികളിൽ പങ്കെടുക്കുന്നതിൽ ആര്‍ക്കും വിലക്കോ തടസമോയില്ല. കേരളത്തിലെ കോൺഗ്രസിന് വേണ്ടത് പരിപൂര്‍ണ ഐക്യമാണ്. എല്ലാവരും ഒന്നിച്ച് പ്രവർത്തിച്ച് മുന്നോട്ട് പോകണമെന്നും ചെന്നിത്തല പറഞ്ഞു.

പ്രതിപക്ഷ നേതാവ് വിഡി സതീശനും ശശി തരൂരും തമ്മിൽ അകൽച്ചയിലാണെന്ന പ്രചാരണം തള്ളിയ രമേശ് ചെന്നിത്തല, എല്ലാ നേതാക്കൾക്കും പ്രവർത്തിക്കാൻ കോൺഗ്രസിൽ അവസരമുണ്ടെന്നും എല്ലാവ‍ര്‍ക്കും അവരവരുടേതായ പ്രാധാന്യവുമുണ്ടെന്നും വിശദീകരിച്ചു. അഭിപ്രായ വ്യത്യാസങ്ങൾക്ക് പാർട്ടിയിൽ സ്ഥാനമില്ല. ഒറ്റക്കെട്ടായി നേതാക്കൾ മുന്നോട്ട് പോകണം. എൽഡിഎഫ് സർക്കാരിന്‍റെ ജനവിരുദ്ധതക്കെതിരെ ഒറ്റക്കെട്ടായി സമരം നയിക്കേണ്ട സമയമാണിതെന്നും ചെന്നിത്തല പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe