അണേല വലിയ മുറ്റം ക്ഷേത്ര മഹോത്സവം; ഇളനീർ കുല വരവിൽ ആർപ്പുവിളിക്കാൻ സ്ത്രീകൾ

news image
Jan 8, 2023, 11:18 am GMT+0000 payyolionline.in

കൊയിലാണ്ടി:അണേല വലിയ മുറ്റംശ്രീ കളരി ഭഗവതി ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് നടന്ന ഇളനീർ കുല വരവിൽ സ്ത്രീകളുടെ ആർപ്പ് വിളി വേറിട്ട കാഴ്ചയായി. മറ്റുള്ള ക്ഷേത്രങ്ങളിൽ പുരുഷന്മാർ മാത്രം കയ്യടക്കിയിരുന്ന ആർപ്പ് വിളി ഇവിടെ സ്ത്രീകൾ ചെണ്ടമേളത്തിന്റെ താളത്തിനൊത്ത് ചുവടുകൾ വെച്ചുകൊണ്ട് ആവേശം ഒട്ടും ചോരാതെ ആണ്  വിളിച്ചത്.

അണേല വലിയ മുറ്റം തറവാട്ടിലെ സ്ത്രീകളും കുട്ടികളും ആണ് ആർപ്പുവിളിയിൽ പങ്കെടുത്തത്. ആഘോഷ വരവ് ക്ഷേത്രത്തിലെത്തിയതോടെ പ്രശസ്ത തെയ്യം കലാകാരൻ നിധീഷ് പെരുവണ്ണാന്റെ ഭഗവതി തിറയോട് കൂടിയ താലപ്പൊലിയും  മറ്റു തിറകളും പുലർച്ചെ വരെകെട്ടിയാടി

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe