ഒഞ്ചിയം: ‘അടിപ്പാത ഔദാര്യമല്ല അവകാശമാണെന്ന്’ പ്രഖ്യാപിച്ച് മടപ്പള്ളി അടിപ്പാത കർമ്മ സമിതിയുടെ നേതൃത്വത്തിൽ ദേശീയപാതയിൽ മടപ്പള്ളി കേന്ദ്രികരിച്ചു മനുഷ്യക്കോട്ട തീർത്തു. സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് ആൾക്കാർ പങ്കെടുത്തു. മനുഷ്യക്കോട്ട കെ.കെ.രമ എം എൽ എ ഉദ്ഘാടനം ചെയ്തു.
ജനങ്ങൾ അത്യവശ്യമായ അടിപ്പാത അനുവദിക്കണമെന്ന് അവർ പറഞ്ഞു. ചടങ്ങിൽ സമിതി ചെയർമാൻ പി. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ഒഞ്ചിയം പഞ്ചായത്ത് പ്രസിഡണ്ട്, പി.ശ്രീജിത്ത്, ശശികല ദിനേശൻ, സി.കെ.വിശ്വനാഥൻ, പ്രദീപ് പുത്തലത്ത്, അഡ്വ. ഒ ദേവരാജ്, പി പി സോമൻ, അഡ്വ എം രാജേഷ്, എ ടി മഹേഷ്, പ്രദീപ് ചോമ്പാല, അഷറഫ് മമ്മാലക്കണ്ടി, സുധീർ മഠത്തിൽ, കെ കലാജിതത്, യു എം സുരേന്ദ്രൻ , വി വി മഹമൂദ്, റഹീസ നൗഷാദ്, ശാരദാവത്സന്‍, ശൈലജ കൊയിലോത്ത്, അഡ്വ അനിൽകുമാർ എന്നിവർ സംസാരിച്ചു.