അഖിലേന്ത്യാ മാസ്റ്റേഴ്സ് ബാറ്റ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ തിക്കോടി സ്വദേശി ജേതാവ്

news image
Sep 24, 2022, 9:31 am GMT+0000 payyolionline.in

പയ്യോളി:  ചെന്നൈയില്‍ നടന്ന അഖിലേന്ത്യാ ബാറ്റ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ തിക്കോടി സ്വദേശി ജേതാവായി. തിക്കോടി തൈക്കണ്ടി അബു – ലൈല ദമ്പതികളുടെ മകന്‍  ടി.കെ. ജംഷീദാണ്  അഖിലേന്ത്യാ മാസ്റ്റേര്‍സ് റാങ്കിങ് ബാറ്റ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയത്. മുന്‍ കേന്ദ്ര ആരോഗ്യ മന്ത്രിയും തമിഴ്നാട് എംപിയുമായ അന്‍പുമണി രാംദാസ് ജംഷീദിന് മെഡല്‍ സമ്മാനിച്ചു.

 

വടകര അള്‍ട്ടിമേറ്റ് സ്പോര്‍ട്ട്സ് അക്കാദമിയിലെ മുഖ്യ ബാറ്റ്മിന്റണ്‍ പരിശീലകനാണ് ജംഷീദ്. ജംഷീദിന്റെ ഡബിള്‍സ് പാര്‍ട്ട്ണര്‍ ചെന്നൈ സ്വദേശിയായ  മുഹമ്മദ് റൈഹാനാണ്. നേരത്തെ റെയില്‍വേ താരമായ ജംഷീദ് ഇപ്പോള്‍ എജി കേരളക്ക് (അക്കൌണ്ടന്‍റ് ജനറല്‍) വേണ്ടിയാണ് കളിക്കുന്നത്. പ്രശസ്ത കോച്ച് എ നാസറിന്റെ കീഴില്‍ ആണ് ബാറ്റ്മിന്റണ്‍ പരിശീലിച്ചത്. ഇന്ന് വടകര  റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ജംഷീദിന് കായികപ്രേമികളുടെ നേതൃത്വത്തില്‍ ഉജ്ജ്വല സ്വീകരണം നല്‍കി. മുബീനയാണ് ജംഷീദിന്റെ ഭാര്യ. അല്‍ഹം ജെ അബു മകനാണ്. അര്‍ഷാദ്, ആഷിഫ്, ഷഹാനസ്, അസ്ലം എന്നിവര്‍ സഹോദരങ്ങളാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe