ഹൈടെക് ഫാമിലെ വിളവെടുപ്പുത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു

news image
Oct 13, 2013, 10:58 am IST payyolionline.in

മണിയൂര്‍ : മന്തരത്തൂര്‍ ഗ്രീന്‍വാലി ഹൈടെക് ഫാമിലെ വിളവെടുപ്പുത്സവം മണിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. കൃഷി വകുപ്പ് ഡെപ്യൂട്ടി  ഡയറക്ടര്‍ കെ മോഹനന്‍ ആദ്യ വില്പന നിര്‍വഹിച്ചു. മന്തരത്തൂര്‍ സഹകരണ റൂറല്‍ ബാങ്ക് സെക്രട്ടറി ടി കെ വത്സകുമാര്‍ ഏറ്റുവാങ്ങി. ബ്ലോക്ക്‌ അംഗം പി.സി ഷീബ, കൃഷി അസി. ഡയറക്ടര്‍ എസ്. ഷീല, കൃഷി ഓഫീസര്‍ എ പുഷ്പ, ക്ഷീരവികസന ഓഫീസര്‍ എ.ജി അനില്‍കുമാര്‍, വെറ്ററിനറി ഡോക്ടര്‍ പി ഗിരീഷ്‌ കുമാര്‍, ക്ഷീരസംഘം ഡയറക്ടര്‍  ടി.കെ പത്മനാഭന്‍, സി.എം വിജയന്‍, സി കുഞ്ഞമ്മദ്, എ. രാഘവന്‍, പി. കുഞ്ഞബ്ദുല്ല, കൃഷി അസിസ്റ്റന്റ് നിത്യ എന്നിവര്‍ പ്രസംഗിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe