ഹെൽമറ്റ് ധരിച്ചില്ല; നഷ്ടപരിഹാരം 15% കുറച്ചു

news image
Jun 28, 2022, 11:21 am IST payyolionline.in

ചെന്നൈ :  അപകടസമയത്ത് ഹെൽമറ്റ് ധരിക്കാത്തതിനാൽ പരുക്കേറ്റവരുടെ നഷ്ടപരിഹാരത്തുക മോട്ടർ ആക്സിഡന്റ് ക്ലെയിം ട്രൈബ്യൂണൽ (എംഎസിടി) 15% കുറച്ചു. 2016 ജൂലൈ 17നുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ചെന്നൈ സ്വദേശികളായ രമേഷ് കുമാർ, അരുൺ എന്നിവർ 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണു നടപടി. അമിതവേഗത്തിലെത്തിയ കാർ ബൈക്കിൽ ഇടിക്കുകയായിരുന്നു. എന്നാൽ, അപകട സമയത്തു ഹെൽമറ്റ് ധരിച്ചിരുന്നില്ലെന്ന് ക്രോസ് വിസ്താരത്തിൽ ഇരുവരും സമ്മതിച്ചു. തുടർന്നാണു ട്രൈബ്യൂണൽ തുക കുറച്ചത്.

ബൈക്ക് ഓടിച്ചിരുന്ന രമേഷിന് 6.46 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചെങ്കിലും 96,000 രൂപ കുറച്ച ശേഷമാണു നൽകിയത്. പിൻസീറ്റിലിരുന്ന അരുണിന് 21,000 രൂപ കുറച്ച് 1.2 ലക്ഷം രൂപ അനുവദിച്ചു. രമേശ് 83 ദിവസവും അരുൺ 47 ദിവസവും ചികിത്സയിലായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe