ഹയർസെക്കൻഡറി ഓഫീസുകളിൽ വിജിലൻസിന്‍റെ മിന്നൽ പരിശോധന

news image
Aug 5, 2022, 1:08 pm IST payyolionline.in

തിരുവനന്തപുരം: ഹയർസെക്കൻഡറി വകുപ്പിന് കീഴിലെ ഹയർസെക്കൻഡറി  ഡയറക്ടറേറ്റ്റീജണൽ ഓഫീസുകൾ എന്നിവിടങ്ങളിൽ വിജിലൻസ് മിന്നൽ പരിശോധന. ഓപറേഷൻ റെഡ് ടേപ്പ് എന്ന പേരിൽ വെള്ളിയാഴ്ച രാവിലെ 11 മുതലാണ് സംസ്ഥാന വ്യാപകമായി പരിശോധന ആരംഭിച്ചത്.

എയ്ഡഡ് ഹയർസെക്കൻഡറി സ്കൂൾ അധ്യാപക അനധ്യാപക നിയമനവുമായി ബന്ധപ്പെട്ട സെക്ഷനുകളിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന സെക്ഷനിലും വ്യാപകമായ അഴിമതിയും ക്രമക്കേടും സ്വജനപക്ഷപാതവും നടക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.

ഹയർസെക്കൻഡറി ഡയറക്ടറേറ്റിലും തിരുവനന്തപുരം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലെ റീജണൽ ഡെപ്യൂട്ടി ഓഫീസുകളിലുമാണ് പരിശോധന നടക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe