ഹയർസെക്കണ്ടറി പ്രവേശനം: ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

news image
Jul 29, 2022, 8:43 am IST payyolionline.in

തിരുവനന്തപുരം: സംസ്ഥാനത്തെ ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റായ www.admission.dge.kerala.gov.in  ലിസ്റ്റ് പരിശോധിക്കാം. പരിശോധനയും എന്തെങ്കിലും തിരുത്തലുണ്ടെങ്കിൽ അതും തിങ്കളാഴ്ചയ്ക്കകം പൂർത്തിയാക്കണം. അടുത്ത മാസം മൂന്നിനാണ് ആഗസ്ത്  3  ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുക. ട്രയൽ അലോട്ട്മെന്റ് ഇന്നലെ പ്രസിദ്ധീകരിക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ സാങ്കേതിക തകരാറിനെ തുടർന്ന് അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഓഗസ്റ്റ് 22ന് ആദ്യ വർഷ ക്ലാസുകൾ തുടങ്ങും എന്നാണ് ഇപ്പോഴത്തെ അറിയിപ്പ്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe