സർട്ടിഫിക്കറ്റ് പരിശോധന വൈകുന്നു; കർണാടക യാത്ര ദുരിതം

news image
Nov 23, 2021, 10:03 am IST

മാ​ന​ന്ത​വാ​ടി: കേ​ര​ള– ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യാ​യ ബാ​വ​ലി ചെ​ക്ക് പോ​സ്​​റ്റി​ൽ കോ​വി​ഡ് ആ​ർ.​ടി.​പി.​സി.​ആ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന വൈ​കു​ന്ന​ത് യാ​ത്ര​ക്കാ​രെ ദു​രി​ത​ത്തി​ലാ​ക്കു​ന്നു. ക​ർ​ണാ​ട​ക ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന​ക്കെ​ത്താ​ൻ വൈ​കു​ന്ന​താ​ണ് പ്ര​തി​സ​ന്ധി​ക്കി​ട​യാ​ക്കു​ന്ന​ത്.

 

 

പു​ല​ർ​ച്ചെ മു​ത​ൽ ചെ​ക്ക്പോ​സ്​​റ്റി​ലെ​ത്തു​ന്ന യാ​ത്ര​ക്കാ​ർ മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്തു​നി​ൽ​ക്കേ​ണ്ടി​വ​രു​ന്ന​തി​നാ​ൽ വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട​നി​ര​യാ​ണ് പ​ല​പ്പോ​ഴും കാ​ണാ​ൻ ക​ഴി​യു​ന്ന​ത്. രാ​വി​ലെ പ​ച്ച​ക്ക​റി​യും മ​റ്റും എ​ടു​ക്കാ​ൻ പോ​കു​ന്ന​വ​ർ​ക്ക് വൈ​കീ​ട്ട് ആ​റു മ​ണി​ക്ക് യാ​ത്രാ​നി​രോ​ധ​ന​ത്തി​ന് മു​മ്പേ തി​രി​ച്ചെ​ത്താ​ൻ​പോ​ലും പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​ത്.

 

 

 

 

കേ​ര​ള​ത്തി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞി​ട്ടും ക​ർ​ണാ​ട​ക ബ​സു​ക​ൾ കേ​ര​ള​ത്തി​ലേ​ക്ക് സ​ർ​വി​സ് ആ​രം​ഭി​ച്ചി​ട്ടും ആ​ർ.​ടി.​പി.​സി.​ആ​ർ ഇ​പ്പോ​ഴും നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​തി​ൽ ദു​രൂ​ഹ​ത ഉ​ണ്ടെ​ന്നാ​ണ് സ്ഥി​രം യാ​ത്ര​ക്കാ​രു​ടെ ആ​രോ​പ​ണം.ഈ ​വി​ഷ​യ​ത്തി​ൽ കേ​ര​ള​സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe