കൊച്ചി : കെഎസ്ഇബി മീറ്റർ റീഡർ നിയമനവും പി എസ് സി ലിസ്റ്റും ഹൈക്കോടതി റദ്ദാക്കി. അയോഗ്യരായ ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്തിയത് റാങ്ക് ലിസ്റ്റ് ദുർബലപ്പെടുത്തിയെന്നും, യോഗ്യരായ ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്തി പുതിയ ലിസ്റ്റ് പ്രസിദ്ധീകരിച്ച് നിയമനം നടത്തണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ഇതോടെ പിഎസ് സിയിലൂടെ നിയമനം നേടിയ 100 ലധികം പേർ അയോഗ്യരാവും. ജസ്റ്റിസ് അമിത് റാവൽ, ജസ്റ്റിസ് സി എസ് സുധ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. യോഗ്യതയുണ്ടായിട്ടും നിയമനത്തിൽ പരിഗണിക്കാത്തിനെതിരെ തൃശൂർ സ്വദേശി മുഹമ്മദ് നയിം കൊല്ലം സ്വദേശി നിസാമുദ്ദീൻ എന്നിവരാണ് കോടതിയെ സമീപിച്ചത്.
സർക്കാർ ജോലി കിട്ടിയ 100ലധികം പേർ അയോഗ്യരാകും, കെഎസ്ഇബി മീറ്റർ റീഡർ നിയമനവും പിഎസ് സി ലിസ്റ്റും റദ്ദാക്കി

Nov 21, 2023, 9:27 am GMT+0000
payyolionline.in
മുത്തലാഖ് ക്രിമിനൽ കുറ്റമാക്കിയത് ചോദ്യം ചെയ്തുള്ള ഹർജികളില്‍ വാദം കേൾക്കുന് ..
ഒടുവിൽ കിട്ടി ബോധിച്ചു; മറിയക്കുട്ടിക്ക് ഒരു മാസത്തെ പെൻഷൻ നല്കി, ബാക്കി ഉടൻ ..