സ്വവർഗ വിവാഹം; ചീഫ് ജസ്‌റ്റിസിന്റെ നിരീക്ഷണം സ്വാഗതാർഹം: മന്ത്രി ആർ ബിന്ദു

news image
Oct 18, 2023, 3:52 am GMT+0000 payyolionline.in

കൊച്ചി > സ്വവർഗ വിവാഹം സംബന്ധിച്ച സുപ്രീംകോടതി ചീഫ് ജസ്‌റ്റിസിന്റെ നിരീക്ഷണങ്ങളെ സ്വാഗതം ചെയ്‌ത്‌ ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദു. മാധ്യമപ്രവർത്തകരോട്‌ പ്രതികരിക്കുകയായിരുന്നു മന്ത്രി. സ്‌പെഷ്യൽ മാര്യേജ്‌ ആക്‌ടിന്റെ നാലാം സെക്‌ഷൻ പുനഃപരിശോധിക്കണമെന്ന്‌ ചീഫ്‌ ജസ്‌റ്റിസ്‌ സൂചിപ്പിച്ചിട്ടുണ്ട്‌. ഇനി ജനാഭിലാഷം മുൻനിർത്തി നിയമനിർമാണസഭ വിഷയം പരിഗണിക്കണമെന്ന ആശയവും മുന്നോട്ടുവയ്‌ക്കുന്നുണ്ട്‌.

ആധുനികവൽക്കരിക്കപ്പെട്ട എല്ലാ സമൂഹവും സ്വവർഗ വിവാഹം അംഗീകരിച്ചിട്ടുണ്ട്‌. മാത്രമല്ല, എല്ലാ കാലത്തും സ്വവർഗ വിവാഹം സമൂഹത്തിൽ നിലനിന്നിരുന്നു. നിലവിൽ ട്രാൻസ്‌ജെൻഡർ വ്യക്തികളെ സമൂഹം അംഗീകരിച്ച സ്ഥിതിക്ക്‌ നിയമങ്ങൾ കാലാനുസൃതമായി പരിഷ്‌കരിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe