സ്വര്‍ണം വിലകുറഞ്ഞു; പവന്‌ 21,520 രൂപ

news image
Oct 4, 2013, 11:41 am IST payyolionline.in
മട്ടാഞ്ചേരി: സ്വര്‍ണവില വീണ്ടും ഇടിഞ്ഞു. പവന്‌ 480 രൂപ (ഗ്രാമിന്‌ 60 രൂപ) കുറഞ്ഞ്‌ 21,520 രൂപയായി. ഗ്രാമിന്‌ 2690 രൂപ.
രാജ്യാന്തര വിപണിയില്‍ നിക്ഷേപകര്‍ നേരത്തെ വാങ്ങിക്കൂട്ടിയ സ്വര്‍ണം വിറ്റുതുടങ്ങിയാല്‍ വില കുറയുമെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അമേരിക്കയിലെ സാമ്പത്തിക തകര്‍ച്ച മുന്നില്‍കണ്ട്‌ നിക്ഷേപകര്‍ സ്വര്‍ണം വിറ്റുതുടങ്ങി. സ്വര്‍ണം ഔണ്‍സിന്‌ (31.100 മില്ലിഗ്രാം) 1330 ഡോളറില്‍ നിന്ന്‌ 1284 ഡോളറായി വിലകുറഞ്ഞു.
സ്വര്‍ണം ഔണ്‍സിന്‌ 46 ഡോളറാണ്‌ രാജ്യാന്തര വിപണിയില്‍ വില കുത്തനെ ഇടിഞ്ഞത്‌.
അമേരിക്കയിലെ സാമ്പത്തിക അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചിരിക്കെ കേന്ദ്ര ഓഫീസുകള്‍ അടച്ചുപൂട്ടാനുള്ള പ്രസിഡന്റ്‌ ബരാക്‌ ഒബാമയുടെ തീരുമാനം വരുംനാളുകളില്‍ സ്വര്‍ണവിലയെ ബാധിക്കും. രാജ്യാന്തര വിപണിയില്‍ നിക്ഷേപകര്‍ സ്വര്‍ണം വിറ്റുതുടങ്ങിയപ്പോള്‍ വലിയൊരു വിഭാഗം നിക്ഷേപകര്‍ ഓഹരികള്‍ വാങ്ങുന്നതിനാണ്‌ ശ്രമം തുടങ്ങിയത്‌. ഇതിനിടയില്‍ പ്രതിമാസം 8500 കോടിയുടെ കടപത്രം അമേരിക്ക വാങ്ങുന്നുണ്ട്‌.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe