സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷ; ഒക്ടോബർ എട്ട് വരെ അപേക്ഷ

news image
Sep 24, 2022, 1:16 pm GMT+0000 payyolionline.in

തിരുവനന്തപുരം: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നടത്തുന്ന കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷയ്ക്ക് (എസ്.എസ്.സി. സി. ജി. എൽ 2022) ഒക്ടോബർ എട്ട് വരെ അപേക്ഷിക്കാം.  എസ്. എസ്. സി യുടെ ഔദ്യോഗിക വെബ്സൈറ്റായ https://ssc.nic.in വഴിയാണ് ഉദ്യോഗാർഥികൾ അപേക്ഷിക്കേണ്ടത്. ടയർ 1 പരീക്ഷ 2022 ഡിസംബർ മാസത്തിൽ നടക്കും. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ് നടത്തുക. വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ തുടങ്ങിയവയിലേക്കുള്ള ഗ്രൂപ്പ് ബി, സി വിഭാഗങ്ങളിലെ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. വിവരങ്ങൾക്ക് : 080-25502520, 9483862020.

വിമുക്തഭടന്മാര്‍ക്ക് തൊഴിലവസരം
എയര്‍പോര്‍ട്ട്  അതോറിറ്റി ഓഫ് ഇന്ത്യ സതേണ്‍ റീജിയന്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിമുക്തഭടന്മാര്‍ക്ക് അര്‍ഹമായ സംവരണം ലഭിക്കും. താത്പര്യമുള്ള വിമുക്തഭടന്മാര്‍ വിശദ വിവരങ്ങള്‍ക്കും , നിര്‍ദ്ദേശങ്ങള്‍ക്കുമായി www.aai.aero എന്ന വെബ്സൈറ്റില്‍ under the tab ‘CAREERS’ സന്ദര്‍ശിച്ച് അര്‍ഹമായ യോഗ്യതയുള്ള പക്ഷം അപേക്ഷ ഓണലൈന്‍ വഴി സമര്‍പ്പിക്കണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468-2961104.

 

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം 27 ന്
ചെങ്ങന്നൂര്‍ ഗവ. ഐടിഐയില്‍ മെക്കാനിക്കല്‍ മോട്ടോര്‍ വെഹിക്കിള്‍, മെക്കാനിക്ക് ഓട്ടോ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ്, വെല്‍ഡര്‍, ടൂള്‍ ആന്റ് ഡൈ മേക്കര്‍, മെക്കാനിക്ക് ട്രാക്ടര്‍, വയര്‍മാന്‍, മെക്കാനിക് ഡീസല്‍, മെക്കാനിക്ക് കണ്‍സ്യൂമബിള്‍ ഇലക്ട്രോണിക്സ് ആന്റ് അപ്ലയന്‍സ്, സര്‍വേയര്‍, ടെക്നീഷ്യന്‍ പവര്‍ ഇലക്ട്രോണിക്സ് സിസ്റ്റംസ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ്, ഹോര്‍ട്ടികള്‍ച്ചര്‍ തുടങ്ങിയ ട്രേഡുകളില്‍ ഒഴിവുളള ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നതിനുളള അഭിമുഖം ഈ മാസം 27 ന് രാവിലെ 10 ന് നടക്കും. അസല്‍ സര്‍ട്ടിഫിക്കറ്റിനോടൊപ്പം പകര്‍പ്പുകള്‍ കൂടി ഹാജരാക്കണം. യോഗ്യത – എഞ്ചിനീയറിംഗ് ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും/ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും /ബന്ധപ്പെട്ട ട്രേഡില്‍ എന്‍ടിസി/എന്‍എസിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും. ഫോണ്‍: 0479 2452210.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe