തിരുവനന്തപുരം: സ്കേറ്റിങ് ബോർഡിൽ കന്യാകുമാരിയിൽ നിന്നും കശ്മീരിലേക്ക് യാത്ര ചെയ്യവേ വെഞ്ഞാറമ്മൂട് സ്വദേശിയായ യുവാവ് അപകടത്തിൽ മരിച്ചു. പുല്ലമ്പാറ അഞ്ചാംകല്ല് പരിക്കപ്പാറ സുമയ്യ മൻസിലിൽ അനസ് ഹജാസ് (30) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ ഹരിയാനയിലെ പഞ്ചകുളയിൽ ട്രക്ക് ഇടിച്ചതായാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം
അപകടത്തിൽ പരുക്കേറ്റു കിടന്ന ഹജാസിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഉച്ചയോടെ ബന്ധുക്കളെ അജാസിന്റെ സുഹൃത്ത് വിവരം അറിയിക്കുകയായിരുന്നു. മൃതദേഹം കൽക്ക സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഇക്കഴിഞ്ഞ മേയ് 29നാണു കന്യാകുമാരിയിൽ നിന്നും കാശ്മീരിലേക്കു യാത്ര തുടങ്ങിയത്. അവിവാഹിതനാണ്. പിതാവ്: അലിയാര് കുഞ്ഞു. മാതാവ്: ഷൈല ബീവി. സഹോദരങ്ങൾ: അജിംഷ അമാനി, സുമയ്യ.