സ്കൂൾ ബസ് വിട്ടുപോയതിന് ഒമ്പതാം ക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്ത നിലയിൽ

news image
Nov 23, 2021, 12:27 pm IST

ബേട്ടുൽ: സമയം വൈകിയതോടെ സ്​കൂൾ ബസ് വിട്ടുപോയതിന്‍റെ മനോവിഷമത്തിൽ ഒമ്പതാം ക്ലാസ്​ വിദ്യാർഥി ആത്മഹത്യ ചെയ്​ത നിലയിൽ. മധ്യപ്രദേശിലെ ബേട്ടുൽ ജില്ലയിലെ ഗോധാദോഗ്​രി പൊലീസ്​ സ്​റ്റേഷൻ പരിധിയിലെ അ​ംദോഹ്​ ഗ്രാമത്തിലാണ്​ സംഭവം.

സ്വകാര്യ സ്​കൂളിലെ ഒമ്പതാം ക്ലാസ്​ വിദ്യാർഥിയാണ്​ 14കാരൻ. തിങ്കളാഴ്ച രാവിലെ സ്​കൂൾ ബസ്​ കിട്ടിയില്ലെന്ന കാരണത്താൽ വീട്ടിൽ തൂങ്ങിമരിക്കുകയായിരുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു.

 

 

വീട്ടിൽനിന്ന്​ ഇറങ്ങിയെങ്കിലും കുട്ടിക്ക്​ സ്​കൂൾ ബസ്​ കിട്ടിയില്ല. സ്​കൂളിൽ പോകുന്നതിൽ മകൻ കൃത്യനിഷ്​ട പാലിച്ചിരുന്നു. അതിനാൽ ബസ്​ വിട്ടുപോയതിൽ അസ്വസ്​ഥനായിരുന്നുവെന്നും പൊലീസ്​ പറഞ്ഞു.

തിങ്കളാഴ്​ച ബസ്​ വിട്ടുപോയതോടെ കരഞ്ഞുകൊണ്ടാണ്​ കുട്ടി വീട്ടിലേക്ക്​ മടങ്ങിയത്​. പിന്നീട്​ വീടിന്‍റെ പിറകിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സ്​കൂൾ യൂണിഫോമിൽ തന്നെയാണ്​ കുട്ടി തൂങ്ങിമരിച്ചതും. പഠനത്തിൽ മിടുക്കനായിരുന്നുവെന്ന്​ കുട്ടിയുടെ അടുത്ത ബന്ധു പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe