സോഫ്റ്റ് റസിഡന്റ്‌സ് അസോസിയേഷന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു

news image
Oct 5, 2013, 11:02 pm IST payyolionline.in

പയ്യോളി: സോഫ്റ്റ് റസിഡന്റ്‌സ് അസോസിയേഷന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ജമീല ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.ബാവഹാജി അധ്യക്ഷത വഹിച്ചു. പ്ലാസ്റ്റിക്ക് നിര്‍മാര്‍ജനത്തിന്റെ ഭാഗമായി അസോസിയേഷനിലെ അംഗങ്ങള്‍ക്ക് തുണിസഞ്ചി വിതരണോദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഠത്തില്‍ അബ്ദുറഹിമാന്‍ നിര്‍വഹിച്ചു. പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വഫ അബ്ദുള്‍ഖാദര്‍, കെ.കെ. അസീസ് എന്നിവര്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ഒ.ടി മുരളീദാസ് ഉപഹാരം നല്‍കി. കാഷ് അവാര്‍ഡ് പഞ്ചായത്ത് അംഗം സി.പി ഫാത്തിമ നല്‍കി. ജൂഡോ മത്സരത്തില്‍ വെങ്കല മെഡല്‍ നേടിയ ലെന്‍സിഫ് ഫൈസലിന് കെ.കുഞ്ഞിരാമന്‍ കിടാവ് ഉപഹാരം നല്‍കി. കളത്തില്‍ കാസിം, സെക്രട്ടറി അരുണ്‍ കുമാര്‍, ടി.എം ബാബുഎന്നിവര്‍ പ്രസംഗിച്ചു. കലാപരിപാടിയില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് മുളിക്കണ്ടത്തില്‍ ശ്രീധരന്‍ ഉപഹാരം നല്‍കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe