സോണിയയെ ബി.ജെ.പി എം.പിമാർ കൈയേറ്റം ചെയ്തെന്ന് ആരോപിച്ച് സ്പീക്കർക്ക് പരാതി

news image
Jul 29, 2022, 1:02 pm IST payyolionline.in

ന്യൂഡൽഹി:കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും ബി.ജെ.പി എം.പിമാരും ചേർന്ന് സോണിയ ഗാന്ധിയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി കൊടിക്കുന്നിൽസുരേഷ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. എല്ലാ ഭരണഘടനാ മൂല്യങ്ങളുടെയും പാർലമെന്ററി മര്യാദകളുടെയും അന്തസിന്റെയും നഗ്നമായ ലംഘനമാണിത്. സംഭവത്തിൽ സ്മൃതി ഇറാനി മാപ്പ് പറയണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, ഇരുസഭകളിൽ നിന്നും സസ്പെൻഡ് ചെയ്യപ്പെട്ട 27 എം.പിമാരുടെപ്രതിഷേധം പാർലമെന്‍റ് വളപ്പിലെ ഗാന്ധി പ്രതിമക്ക് മുമ്പിൽ തുടരുകയാണ്.എം.പിമാരുടെ സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭ പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖാർഗെ രാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ സന്ദർശിച്ചിരുന്നു.

 

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe