‘സൈബര്‍ കുറ്റകൃത്യങ്ങളും ലഹരി ഉപയോഗവും കുട്ടികളില്‍’; ബോധവത്കരണ ക്ലാസ്സ്‌

news image
Oct 1, 2013, 2:41 pm IST payyolionline.in

കൊയിലാണ്ടി: നഗരസഭ 33-ാം ഡിവിഷന്‍ ജനകീയ കമ്മിറ്റി ‘സൈബര്‍ കുറ്റകൃത്യങ്ങളും ലഹരി ഉപയോഗവും കുട്ടികളില്‍’ എന്ന വിഷയത്തില്‍ രക്ഷിതാക്കളുടെ കൂട്ടായ്മയും ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു. ഡി.സി.ആര്‍.ബി. വടകര ഡിവൈ.എസ്.പി. സി.ഡി. ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ കെ. ശാന്ത അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ മനോജ് പയറ്റുവളപ്പില്‍, സൈബര്‍ ക്രൈം ഇന്‍സ്‌പെക്ടര്‍ സാറ്റിസ്, കെ. കുഞ്ഞിക്കണാരന്‍, ടി.വി. വിജയന്‍, പ്രസന്ന ബാബുരാജ്, പി.കെ. ശ്രീധരന്‍, ടി.എം. രവി, വി. മുരളികൃഷ്ണന്‍, എ.പി. വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe