പേരാമ്പ്ര: വയനാട്ടിലെ ഉരുൾ പൊട്ടലിൽ സകലതും നഷ്ട്ടപ്പെട്ടവരുടെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് സഹായമായി പേരാമ്പ്ര എ.യു.പിസ്കൂൾ വിദ്യാർത്ഥികൾ. സഹോദരങ്ങളായ ഒന്നാം തരത്തിൽ പഠിക്കുന്ന അഭയ്, അഞ്ചാം തരത്തിൽ പഠിക്കുന്ന വേദലക്ഷമി എന്നിവരാണ് സൈക്കിൾ വാങ്ങാൻ പണക്കുടുക്കയിൽ സൂക്ഷിച്ച് വെച്ച 3000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി മാതൃകയായത്. സ്കൂൾ അസംബ്ലിയിൽ വെച്ച് ഹെഡ് മാസ്റ്റർ പി.പി മധുവിന് തുക കൈമാറി. പള്ളിയത്ത് മലയിൽ വിനുവിന്റെയും ശരണ്യയുടെയും മക്കളാണ് അഭയും വേദലക്ഷമിയും.
സൈക്കിൾ വാങ്ങാൻ പണക്കുടുക്കയിൽ സൂക്ഷിച്ച രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി പേരാമ്പ്ര എ.യു.പിസ്കൂൾ വിദ്യാർത്ഥികൾ മാതൃകയായി
Aug 5, 2024, 9:35 am GMT+0000
payyolionline.in
തിരിച്ചറിയാത്ത മുഴുവൻ മൃതദേഹങ്ങളും ഇന്ന് സംസ്കരിക്കും, മരണസംഖ്യ 402 ആയി; ഇന്ന ..
ഇതുവരെ ലഭിച്ചത് 75 മൃതദേഹങ്ങളും 158 ശരീരഭാഗങ്ങളും; മരിച്ചവർ ഒഴുകുന്ന പുഴയായി ..