സേലത്ത് ഭക്ഷണം ഉണ്ടാക്കിക്കൊണ്ടിരിക്കെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരു മരണം, മൂന്ന് വീടുകൾ തകർന്നു

news image
Nov 23, 2021, 10:39 am IST

ചെന്നൈ: തമിഴ്‌നാട്ടിലെ സേലത്ത് ഭക്ഷണം ഉണ്ടാക്കിക്കൊണ്ടിരിക്കെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. സേലത്തെ കരിങ്കല്‍ പെട്ടിയിലെ തെരുവിലാണ് സംഭവം. സ്ഫോടനത്തിന്‍റെ ആഘാതത്തിൽ മൂന്ന് വീടുകള്‍ തകര്‍ന്നു. മൂന്നു പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. അഞ്ചുപേരെ രക്ഷപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്.

 

 

ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെയാണ് അപകടമുണ്ടായത്. വീട്ടില്‍ ഭക്ഷണം ഉണ്ടാക്കിക്കൊണ്ടിരിക്കെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടം ഉണ്ടായ വീടും തൊട്ടടുത്തുള്ള രണ്ടു വീടും തകര്‍ന്ന് നിലപതിച്ചു.

രക്ഷപ്പെടുത്തിയ അഞ്ചുപേരെ സേലത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുങ്ങിക്കിടക്കുന്നവരില്‍ ഒരു കുട്ടിയും ഉണ്ട് എന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe