സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിലെ നടപടികൾ ഇനി തത്സമയം കാണാം

news image
Sep 27, 2022, 8:41 am GMT+0000 payyolionline.in

ന്യൂഡൽഹി∙ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിലെ നടപടികൾ തത്സമയം പൊതുജനങ്ങൾക്കു ലഭ്യമായി തുടങ്ങി. എൻഐസി വെബ്കാസ്റ്റ് എന്ന യുട്യൂബ് ചാനലിലൂടെ കോടതി നടപടികൾ ആർക്കും കാണാം. webcast.gov.in/scindia/ എന്ന വെബ്സൈറ്റിലും നടപടികൾ ലഭ്യമാണ്.  ആദ്യം യുട്യൂബിൽ തത്സമയം സംപ്രേക്ഷണം ചെയ്യുന്ന വിഡിയോ പിന്നീട് സുപ്രീം കോടതിയുടെ സെർവറിൽ ലഭ്യമാക്കും.

 

ഇതിനിടെ, സുപ്രീം കോടതി നടപടികളുടെ തത്സമയ സംപ്രേഷണത്തിന് പ്രത്യേക സംവിധാനം നിലവിൽ വരുമെന്നു ജസ്റ്റിസ് ലളിത് അറിയിച്ചു. കോടതി നടപടികൾ പൊതുജനങ്ങൾക്കു ലഭ്യമാകുമ്പോൾ ഇതിന്റെ പകർപ്പവകാശം കൂടി ഉറപ്പാക്കണമെന്ന് അഭിഭാഷകരിൽ ഒരാൾ ചൂണ്ടിക്കാട്ടിയപ്പോഴാണ് പ്രതികരണം. ഇക്കാര്യം ആവശ്യപ്പെട്ട് നൽകിയ ഹർജി ഒക്ടോബർ 17നു പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe