സിൽവർലൈൻ; കല്ലിടലിന് ചെലവ് 1.33കോടി, 6744 കല്ലുകൾ സ്ഥാപിച്ചു;വിദേശവായ്പക്ക് കേന്ദ്ര ശുപാർശ-മുഖ്യമന്ത്രി

news image
Jun 28, 2022, 9:49 am IST payyolionline.in

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്ക് വേണ്ടിയുള്ള കല്ലിടലിന് ചെലവായത് 1.33കോടി (1.33 crore)രൂപയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.  19,691 കല്ലുകൾ വാങ്ങിയെന്നും 6744 കല്ലുകൾ സ്ഥാപിച്ചെന്നും മുഖ്യമന്ത്രി നിയമസഭയിൽ രേഖാമൂലം നൽകിയ പരാതിയിൽ പറയുന്നു. പദ്ധതിക്കായി വിദേശ വായ്പ പരിഗണിക്കുന്നതിന് കേന്ദ്രം ശുപാർശ ചെയ്തെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.  നിതി ആയോഗും കേന്ദ്ര റയിൽവേ മന്ത്രാലയവും ഡിപ്പാർട്ട്മെന്റ് ഓഫ് എക്സ്പെൻഡിച്ചർ വകുപ്പുകളും ആണ് പദ്ധതിക്കായി വിദേശവായ്പ പരിഗണിക്കുന്നതിന് കേന്ദ്ര സാമ്പത്തിക കാര്യമന്ത്രാലയത്തിന് ശുപാർശ നൽകിയത്. പദ്ധതിയുടെ ഡി പി ആറിന് അന്തിമ അനുമതി നേടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും മുഖ്യമന്ത്രി നൽകിയ മറുപടിയിൽ പറയുന്നു.

കെ റെയിൽ കോർപറേഷൻ വഴി തിരുവനന്തപുരം കാസർകോഡ് അർധ അതിവേഗ റെയിൽപാതയുടെ സാധ്യത പഠന റിപ്പോർട്ട് സംസ്ഥാന സർക്കാർ അംഗീകരിച്ചിരുന്നു. ഈ റിപ്പോർട്ട് റെയൽ വേ ബോർഡിന് സമർപ്പിച്ചു. തുടർന്ന് റെയിൽ മന്ത്രാലയം സിൽവർലൈൻ പദ്ധതിയുടെ പ്രീ ഇൻവെസ്റ്റ് ആക്സിവിറ്റീസ് ഉൾപ്പെടെ നടപടി തുടങ്ങുന്നതിന് തത്വത്തിൽ അംഗീകാരം നൽകി.ഇതുമായി ബന്ധപ്പെട്ട് ധനമന്ത്രാലയത്തിൻറെ കത്തിൽ നിക്ഷേപ പൂർവ പ്രവർത്തനങ്ങളുടെ കാര്യം പറയുന്നുണ്ട്. അതിൻറെ ഭാഗമായി സർവേ,ഭൂമി ഏറ്റെടുക്കൽ,ഭൂമി ഏറ്റെടുക്കുന്നതിനുളള ധനവിന്യാസം എന്നിവയാണ് തുടങ്ങിയത്. ഈ ജോലികളുമായാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും മുഖ്യമന്ത്രി നൽകിയ മറുപടിയിൽ പറയുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe