പയ്യോളി: സി. പി. എം പയ്യോളി ഏരിയ സമ്മേളനത്തിന്റെ ഭാഗമായി പള്ളിക്കര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പള്ളിക്കരയിൽ ”മിച്ചഭൂമി സമരാനുഭവങ്ങൾ” പരിപാടി സംഘടിപ്പിച്ചു. സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ കെ കെ ദിനേശൻ പരിപാടി ഉദ്ഘാടനം ചെയ്തു.
പി. ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി എം.പി ഷിബു, ജില്ലാ കമ്മിറ്റിയംഗം ഡി. ദീപ, എൻ.സി മുസ്തഫ, രഘുനാഥ് എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി അനിൽ കരുവാണ്ടി സ്വാഗതം പറഞ്ഞു.