സിപിഎം  കൊയിലാണ്ടി, കുന്നമംഗലം ഏരിയാ സമ്മേളനങ്ങൾക്ക്‌ ഇന്ന്‌ തുടക്കം

news image
Nov 23, 2021, 6:59 am IST

കൊയിലാണ്ടി: സിപിഐ എം  കൊയിലാണ്ടി, കുന്നമംഗലം ഏരിയാ സമ്മേളനങ്ങൾക്ക്‌ ചൊവ്വാഴ്‌ച തുടക്കമാവും. കൊയിലാണ്ടി ഏരിയാ സമ്മേളനം  രാവിലെ ഒമ്പതിന് ഇ എം എസ് സ്മാരക നഗരസഭാ ടൗൺ ഹാളിലെ എം കുമാരൻ മാസ്റ്റർ നഗറിൽ ആരംഭിക്കും. ഏരിയാ കമ്മിറ്റിയംഗം പി വി മാധവൻ പതാക ഉയർത്തും. സംസ്ഥാന സെക്രട്ടറിയറ്റംഗം ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.16 ലോക്കൽ കമ്മറ്റികളിൽനിന്ന്‌ തെരഞ്ഞെടുക്കപ്പെട്ടവരും ഏരിയാ കമ്മിറ്റിയംഗങ്ങളുമടക്കം 146 പ്രതിനിധികൾ പങ്കെടുക്കും.

 

 

 

സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എ പ്രദീപ് കുമാർ, പി എ മുഹമ്മദ് റിയാസ്, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി വിശ്വൻ, കെ കുഞ്ഞമ്മദ്, ടി പി ദാസൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ ദാസൻ, ടി ചന്തു, പി കെ മുകുന്ദൻ, കാനത്തിൽ ജമീല  എന്നിവർ പങ്കെടുക്കും. സമ്മേളനം ബുധനാഴ്ച വൈകിട്ട് സമാപിക്കും.
കുന്നമംഗലം ഏരിയാ സമ്മേളനം രാവിലെ ഒമ്പതിന്‌ ശ്രീപത്മം ഓഡിറ്റോറിയത്തിൽ (ടി പി ബാലകൃഷ്ണന്‍ നായർ നഗർ) ആരംഭിക്കും.

എം  ധർമജൻ പതാക ഉയർത്തും. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം  എളമരം കരീം എംപി ഉദ്‌ഘാടനംചെയ്യും. 140 പ്രതിനിധികൾ  പങ്കെടുക്കും.ജില്ലാ സെക്രട്ടറി പി മോഹനൻ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ജോർജ്‌ എം തോമസ്‌, എം മെഹബൂബ്‌,  മാമ്പറ്റ ശ്രീധരൻ, വി പി കുഞ്ഞികൃഷ്‌ണൻ, സി ഭാസ്‌കരൻ,  ജില്ലാ കമ്മിറ്റി അംഗങ്ങളായ ഇ രമേശ്‌ ബാബു, ടി വിശ്വനാഥൻ, ആർ പി ഭാസ്‌കരൻ, പി കെ പ്രേമനാഥ്‌ എന്നിവർ പങ്കെടുക്കും. ബുധനാഴ്‌ച വൈകിട്ട്‌ സമാപിക്കും.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe