സിദ്ധാര്‍ഥ് ശിവയെ മികച്ച സംവിധായകനായി തെരഞ്ഞെടുക്കാൻ കാരണം- ജൂറിയുടെ വിലയിരുത്തല്‍

news image
Oct 16, 2021, 4:55 pm IST

സിദ്ധാര്‍ഥ് ശിവയ്ക്ക് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്. 2020ലെ മികച്ച സംവിധായകനായിട്ടാണ് സിദ്ധാര്‍ഥ് ശിവ തെരഞ്ഞെടുക്കപ്പെട്ടത്. സിദ്ധാര്‍ഥ് ശിവ എന്നിവരെന്ന ചിത്രത്തിനാണ് മികച്ച സംവിധായകനുള്ള അവാര്‍ഡ് സ്വന്തമാക്കിയത്. ഒരു സംഘം യുവാക്കളുടെ വിഹ്വലതകളെ ശില്‍പഭദ്രതയോടെ അയത്‍ന ലളിതമായി എന്നിവര്‍ എന്ന തന്റെ സംവിധാസംരഭത്തില്‍ സിദ്ധാര്‍ഥ് ശിവ അവതരിപ്പിച്ചുവെന്ന് ജൂറി ചൂണ്ടിക്കാട്ടുന്നു.

ജീവിതത്തിലെ നിര്‍ണായമായ ഒരു പരീക്ഷണ ഘട്ടത്തെ നേരിടേണ്ടി വരുന്ന ഒരു സംഘം യുവാക്കളുടെ വിഹ്വലതകളെ ശില്‍പഭദ്രതയോടെ അയത്‍ന ലളിതമായി ആവിഷ്‍കരിച്ച സംവിധാന മികവിന് അവാര്‍ഡ് എന്നാണ് ജൂറി പറയുന്നത്. എന്നിവര്‍ എന്ന തന്റെ ചിത്രത്തിലൂടെ മനുഷ്യന്റെ പെരുമാറ്റത്തിലെ സങ്കീര്‍ണതകളെയും അവയുടെ രീതിയെയും കുറിച്ചാണ് സിദ്ധാര്‍ഥ് ശിവ പറയുന്നത്. വ്യക്തിപരമായ ശത്രുത രാഷ്‍ട്രീയ വൈരമായി മാറുന്ന സംഭവത്തോടെയാണ് തുടക്കം. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് ഒളിവില്‍ താമസിക്കേണ്ടിവരുന്നു. പ്രണയം- സൗഹൃദം- വിശ്വാസം എന്നിവ തമ്മിലുള്ള സങ്കീർണ്ണതയും പരസ്‍പര ബന്ധവും ‘എന്നിവരില്‍’ വ്യക്തമാക്കുന്നു. സിദ്ധാര്‍ഥ് ശിവ ആദ്യ ചിത്രമായ 101 ചോദ്യങ്ങളിലൂടെ മികച്ച നവാഗത സംവിധായകനുള്ള ദേശീയ ചലച്ചിത്ര പുരസ്‍കാരം നേടിയിട്ടുണ്ട്. സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്ത ഐൻ മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്‍കാരം നേടിയിട്ടുണ്ട്. മികച്ച കഥയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും സിദ്ധാര്‍ഥ് ശിവയ്ക്ക് ലഭിച്ചിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe