സിക്കിമിൽ മിന്നൽപ്രളയത്തിൽ മരണം 14 ആയി; 102 പേരെ കാണാനില്ല

news image
Oct 5, 2023, 3:15 am GMT+0000 payyolionline.in

ഗാങ്ടോക്ക്: സിക്കിമിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണം 14 ആയി. പ്രളയ ദുരന്തത്തിൽ ഇതുവരെ 14 പേർ മരിച്ചുവെന്ന് സിക്കിം സർക്കാർ അറിയിച്ചു. മരിച്ച 14 പേരും സിവിലിയൻമാരാണ്. പ്രളയത്തിൽ 102 പേരെ കാണാതാ​യെന്നും സർക്കാർ വ്യക്തമാക്കി.

സിക്കിമിന്റെ വിവിധ ഭാഗങ്ങളിലായി 3000ത്തോളം വിനോദ സഞ്ചാരികളാണ് കുടുങ്ങി കിടക്കുന്നത്. ടീസ്റ്റ സ്റ്റേജ് 3 ഡാമിന്റെ നിർമാണത്തിനെത്തിയ തൊഴിലാളികളും കുടുങ്ങി കിടക്കുകയാണ്. ഡാമിന്റെ ടണലിലാണ് ഇവർ കുടുങ്ങിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം കാണാതായ 23 സൈനികരിൽ ഒരാളെ രക്ഷപ്പെടുത്തിയിട്ടുണ്ടെന്ന് സൈന്യം അറിയിച്ചു. ദേശീയ ദുരന്തനിവാരണ സേനയുടെ മൂന്ന് സംഘങ്ങൾക്കൂടി സിക്കിമിലെത്തിയിട്ടുണ്ട്. സംസ്ഥാനത്തെ മ​ൻ​ഗം, ഗാ​ങ്ടോ​ക്, പ​ക് യോ​ങ്, നം​ചി ജി​ല്ല​ക​ളി​ലാണ് മിന്നൽ പ്രളയം വ്യാപക നാശം വിതച്ചത്.

സി​ങ്താ​മി​ൽ ഉ​രു​ക്കു പാ​ല​വും സി​ക്കി​മി​​നെ രാ​ജ്യ​ത്തി​ന്റെ മ​റ്റ് ഭാ​ഗ​ങ്ങ​ളു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ദേ​ശീ​യ​പാ​ത 10ന്റെ ​ചി​ല ഭാ​ഗ​ങ്ങ​ളും ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച ഒ​ലി​ച്ചു​പോ​യി. ബ​ലു​അ​ത​റി​ലും, ലാ​ൻ​കോ ​ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ​യും ര​ണ്ട് പാ​ല​ങ്ങ​ളാ​ണ് ത​ക​ർ​ന്ന​ത്. മ​ൻ​ഗ​ൻ ജി​ല്ല​യി​ൽ വാ​ർ​ത്ത വി​നി​മ​യ സം​വി​ധാ​ന​ങ്ങ​ൾ ത​ക​ർ​ന്നു. ഫി​ദാ​ങ്ങി​ൽ നാ​ലും ദി​ക്ചു​വി​ൽ ര​ണ്ടും വീ​ടു​ക​ൾ ഒ​ലി​ച്ചു​പോ​യി. ടീ​സ്റ്റ ന​ദി​ക്ക​രി​കി​ലെ വീ​ടു​ക​ൾ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്. പ​ശ്ചി​മ ബം​ഗാ​ളി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ ക​ന​ത്ത മ​ഴ​യും ടീ​സ്റ്റ ന​ദി​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ത്തി​യി​രു​ന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe