സമുദായപിന്നോക്കാവസ്ഥ പരിഹരിക്കാന്‍ യുവാക്കള്‍ മുന്നിട്ടിറങ്ങണം: തുഷാര്‍ വെള്ളാപ്പള്ളി

news image
Oct 15, 2013, 1:05 pm IST payyolionline.in

കൊയിലാണ്ടി: സമുദായത്തിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ ഈഴവ സമുദായയുവാക്കള്‍ മുന്നിട്ടിറങ്ങണമെന്ന് എസ്.എന്‍.ഡി.പി. യൂണിയന്‍ വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. യൂത്ത് മൂവ്‌മെന്റ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന വിശദീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂനിയന്‍ പ്രസിഡന്റ് പറമ്പത്ത് ദാസന്‍ അധ്യക്ഷതവഹിച്ചു. സെക്രട്ടറി എം. രാരു, ബാബു പൂതംപാറ, സുധീഷ്, ഊട്ടേരി രവീന്ദ്രന്‍, കെ.കെ. ശ്രീധരന്‍, കെ.വി. സന്തോഷ്, സജീവന്‍, കെ. മുരളി, ദിവീഷ് കുമാര്‍ , അര്‍ഷദ് സുരേഷ് കെ.ടി. സോജ് എന്നിവര്‍ പ്രസംഗിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe