തിരുവനന്തപുരം> വരും സാമ്പത്തികവർഷത്തേക്കുള്ള സംസ്ഥാന ബജറ്റ് വെള്ളിയാഴ്ച ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിക്കും. രാവിലെ ഒമ്പതിന് നിയമസഭയിൽ ബജറ്റ് പ്രസംഗം ആരംഭിക്കും.

ഇത്തവണയും പേപ്പർരഹിത ബജറ്റാണ്. ബജറ്റ് വിവരങ്ങളും രേഖകളും ലഭ്യമാക്കാൻ ‘കേരള ബജറ്റ്’ മൊബൈൽ ആപ്ലിക്കേഷനുണ്ട്. ആൻഡ്രോയിഡ്, ഐ ഫോണുകളിലും ഐ പാഡുകളിലും ലഭ്യമാകും. കോവിഡാനന്തരം കേരള സമ്പദ്വ്യവസ്ഥ കൈവരിച്ച വളർച്ച നിലനിർത്താനും മുന്നോട്ടുകൊണ്ടുപോകാനുമുള്ള കർമപരിപാടിയാകും ബജറ്റ്.
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്വാതന്ത്ര്യം ഇല്ലാതാക്കാൻ കേന്ദ്ര സർക്കാർ നടത്തുന്ന ശ്രമങ്ങളെ മറികടന്ന് സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താനുള്ള ഉപാധികളുമുണ്ടാകും.