സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് ജേതാവിന് നിയമസഭാ സ്പീക്കറുടെ അനുമോദനം

news image
Oct 8, 2013, 10:27 am IST payyolionline.in

 മേപ്പയൂര്‍ : സംസ്ഥാന അധ്യാപക അവാര്‍ഡ് നേടിയ കെ.പി രാമചന്ദ്രന് ബ്ലൂമിംങ്ങ് ആര്‍ട്ട്സ് ആന്‍റ് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ അനുമോദനം നല്‍കി. നിയമസഭാ സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍  ചടങ്ങ് ഉദ്ഘാടനം ചെയ്തു.   മേപ്പയൂര്‍  പഞ്ചായത്ത് പ്രസിഡണ്ട്‌ കെ.കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു.  കെ. കുഞ്ഞമ്മത് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ ആര്‍.ശശി,    ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡണ്ട്‌ കുറ്റിയില്‍ ശാന്ത,   മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് അംഗം ഷര്‍മിന കോമത്ത്,  കെ.കെ രാഘവന്‍,  കെ.വി ദിവാകരന്‍, സി.വി അബ്ദുള്ള, ഭാസ്കരന്‍ കൊഴുക്കലൂര്‍,  കെ.വി നാരായണന്‍,  ഇ. കുഞ്ഞിക്കണ്ണന്‍, മധു പുഴയരികത്ത്,  കെ മൊയ്തീന്‍, ഷംസുദ്ദീന്‍കമ്മന,  നാരായണന്‍ എസ്ക്വയര്‍ എന്നിവര്‍  പ്രസംഗിച്ചു. എം.എം കരുണാകരന്‍ സ്വാഗതവും എം.കെ കുഞ്ഞമ്മത് നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe