ഷൊർണ്ണൂരിൽ കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ തീ കൊളുത്തി; ഗുരുതര പരിക്ക്

news image
Nov 23, 2021, 1:05 pm IST

ഷൊര്‍ണ്ണൂര്‍: പാലക്കാട് ഷൊർണ്ണൂരിൽ മദ്യലഹരിയിൽ ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തി. കൂനത്തറ പാലയ്ക്കൽ സ്വദേശി രശ്മിക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. ശരീരത്തിൽ 50 ശതമാനം പൊള്ളലേറ്റ രശ്മിയെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ നില ഗുരുതരമാണ്.

 

തീ കൊളുത്തുന്നതിനിടയിൽ ഭർത്താവ് ഹേമചന്ദ്രന്റെ ദേഹത്തേക്കും തീ പടര്‍ന്നു. ഇയാളും ചികിത്സയിലാണ്. എന്നാൽ പരിക്ക് ഗുരുതരമല്ല. ഇന്നലെ രാത്രിയായിരുന്നു സംഭവം. മദ്യപിച്ചെത്തി ഹേമചന്ദ്രൻ വഴക്കുണ്ടാക്കുക പതിവായിരുന്നു. ഇന്നലെയും പ്രശ്നങ്ങളുണ്ടായി. പേടിപ്പിക്കാനായി ശരീരത്തിലേക്ക് മണ്ണെണ്ണ ഒഴിച്ച രശ്മിയെ, ഹേമചന്ദ്രൻ തീ കൊളുത്തുകയായിരുന്നു. സംഭവത്തില്‍‌ പൊലീസ് കേസെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe