ശാന്തിനികേതന്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം

news image
Oct 18, 2013, 1:02 pm IST payyolionline.in

തിരുവള്ളൂര്‍ : ശാന്തിനികേതന്‍  സെക്കന്ററി സ്കൂളില്‍ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം. ഇക്കഴിഞ്ഞ പൂജ, ബക്രീദ് അവധി ദിവസങ്ങളില്‍   സ്കൂളില്‍ അതിക്രമിച്ചു കയറിയ സാമൂഹിക ദ്രോഹികള്‍ സ്കൂളിന്റെ വസ്തുവകകള്‍ നശിപ്പിച്ചു. ടോയ് ലറ്റ് വാതിലുകള്‍, ബക്കറ്റുകള്‍ നശിപ്പിച്ച  ദ്രോഹികള്‍  ക്ലാസ്റൂമുകളിലേക്കും കുടിവെള്ള ടാപ്പുകളിലേക്കും  തിരിഞ്ഞു. കുടിവെള്ളത്തിന്നായി കുട്ടികളുപയോഗിക്കുന്ന ടാപ്പുകള്‍ മുഴുവനും അടിച്ചു തകര്‍ത്തു.

ബെഞ്ച്‌, ഡെസ്ക്, ബ്ലാക് ബോര്‍ഡ്‌ സ്റ്റാന്‍ഡുകള്‍ എന്നിവ  നശിപ്പിച്ചു. മള്‍ട്ടിമീഡിയ  റൂമിന്റെ ജനല്‍ ഗ്ലാസുകള്‍ തകര്‍ത്ത സംഘം, സിഗരറ്റ് പാക്കറ്റുകള്‍, വാട്ടര്‍ ബോട്ടിലുകള്‍, തീപെട്ടി,  മുതലായവ ക്ലാസിലുപേക്ഷിച്ചാണ്  സ്ഥലം വിട്ടത്. സ്കൂള്‍ ഗ്രൗണ്ടിലെ  വോളിബോള്‍ പോസ്റ്റ് പിഴുതെടുത്ത് സമീപത്തെ ഓവുചാലില്‍ നിക്ഷേപിച്ചത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു. സംഭവത്തില്‍ സ്റ്റാഫ് കൌണ്‍സില്‍ ശക്തമായി പ്രതിഷേധിച്ചു. വടകര പോലീസില്‍ പരാതി നല്‍കി. ഹെഡ്മിസ്‌ട്രസ് എം അജിത കുമാരി അധ്യക്ഷം വഹിച്ചു. സ്റ്റാഫ് സെക്രട്ടറി എം മൂസ്സ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe