ശബരിമല തീര്‍ഥാടനത്തിന് വരുന്ന വാഹനങ്ങളില്‍ അലങ്കാരങ്ങള്‍ വേണ്ട: ഹൈക്കോടതി

news image
Oct 18, 2023, 10:46 am GMT+0000 payyolionline.in

കൊച്ചി> ശബരിമല തീര്‍ഥാടനത്തിന് വരുന്ന വാഹനങ്ങളില്‍ അലങ്കാരങ്ങള്‍ വേണ്ടെന്ന് ഹൈക്കോടതി. അലങ്കരിച്ചുവരുന്ന വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.

സര്‍ക്കാര്‍ ബോര്‍ഡ് വെച്ചുവരുന്ന വാഹനങ്ങള്‍ക്കെതിരെയും നടപടിയെടുക്കണമെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദേശം നല്‍കി.പുഷ്പങ്ങളും ഇലകളുംവെച്ച് അലങ്കരിക്കുന്ന വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കണം. ഇത്തരത്തില്‍ വരുന്ന വാഹനങ്ങളില്‍ നിന്നും പിഴ ഈടാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നടക്കം തെങ്ങിന്‍ പൂക്കുലകളും വാഴകളും പൂമാലകളുമൊക്കെയായി അലങ്കരിച്ച് തീര്‍ഥാടക വാഹനങ്ങള്‍ ശബരിമലയിലേക്ക് വരുന്നത് പതിവുകാഴ്ചയാണ്.  മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിന് അടുത്തമാസം തുടക്കം കുറിക്കാനിരിക്കെയാണ് കോടതിയുടെ സുപ്രധാന ഉത്തരവ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe