ദില്ലി: ശബരിമലയിലെ മേല്‍ശാന്തി നിയമനത്തില്‍ ഇടപെടലുമായി സുപ്രീം കോടതി. ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജിയില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡിനും സംസ്ഥാനസർക്കാരിനും സുപ്രീംകോടതി നോട്ടീസ് നല്കി. ശബരിമല മേൽശാന്തി നിയമനം മലയാള ബ്രാഹ്മണർക്കായി സംവരണം ചെയ്തത് ശരിവച്ച കേരള ഹൈക്കോടതി വിധിക്കെതിരെയിട്ടാണ് ഹർജി. അവർണ വിഭാഗത്തിലെ ശാന്തിക്കാരായ ടി എൽ സിജിത്ത് ,പി ആര് വിജീഷ് എന്നിവർ സമർപ്പിച്ച ഹരജിയിലാണ് നോട്ടീസ്.നിയമ സർവകലാശാലാ മുൻ വൈസ് ചാൻസലർ പ്രൊഫസർ ഡോക്ട ർ മോഹൻ ഗോപാൽ ഹർജിക്കാർക്ക് വേണ്ടി ഹാജരായി.
ശബരിമലയിലെ മേൽശാന്തി നിയമനത്തില്‍ ഇടപെടലുമായി സുപ്രീം കോടതി, ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും നോട്ടീസ്
Aug 9, 2024, 9:22 am GMT+0000
payyolionline.in
സംഘടനാ തെഞ്ഞെടുപ്പിനായി വോട്ടർ പട്ടിക തയ്യാറാക്കണം, എസ്എൻഡിപി യോഗത്തിന് ഹൈക്ക ..
വയനാട്ടിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് ധനസഹായം; ദിവസം 300 രൂപ വീതം ഒരു മാസത്തേക്ക ..