ന്യൂഡല്‍ഹി: രാജ്യത്തെ വ്യാവസായിക വളര്‍ച്ചാ നിരക്ക് ഓഗസ്റ്റില്‍ 0.6 ശതമാനമായി ഇടിഞ്ഞു. ജൂലൈയില്‍ 2.8 ശതമാനം വളര്‍ച്ചയോടെ തിരിച്ചുവരവ് സൂചനകള്‍ നല്കിയ വ്യവസായരംഗം വീണ്ടും നിരാശപ്പെടുത്തി.
സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്താന്‍ പലിശ കുറയ്ക്കണമെന്ന ആവശ്യം ഇതോടെ വീണ്ടും സജീവമാകുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ വളര്‍ച്ചാ നിരക്ക് 2 ശതമാനം ഇടിഞ്ഞിരുന്നു.