വോക്കൽ ഫോർ ലോക്കൽ ആത്മ നിർഭർ ഭാരത് ജില്ലാ തല ഉദ്ഘാടനം കോഴിക്കോട്ട്

news image
Sep 18, 2022, 5:18 pm GMT+0000 payyolionline.in
കോഴിക്കോട്: പ്രധാനമന്ത്രി   നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തുടനീളം സംഘടിപ്പിക്കുന്ന വോക്കൽ ഫോർ ലോക്കൽ എന്ന പരിപാടിയുടെ ഭാഗമായി പ്രാദേശികമായി നിർമ്മിക്കുന്ന ഉൽപ്പന്നങ്ങളുടെ പ്രോത്സാഹനവും വിപണനവുമാണ് ലക്ഷ്യം വെക്കുന്നത്.
ഭാരതത്തിന്റെ ആത്മാവ് കുടികൊള്ളുന്നത് ഗ്രാമ ങ്ങളിലാണെന്നു വിശ്വസിച്ച മഹാത്മജി വിഭാവനം ചെയ്ത സ്വപ്ന പദ്ധതിയുടെ  സാക്ഷാത്ക്കാരത്തിനായി. പ്രധാനമന്ത്രി യുടെ ആത്മ നിർഭർ ഭാരത് പദ്ധതി . ഗ്രാമീണ വിഭവങ്ങളുടെ ഉത്പാദനവും വിപണനവും വഴി ആരോഗ്യമുള്ള – സ്വന്തം കാലിൽ നിൽക്കുന്ന സമൂഹത്തെ വാർത്തെടുക്കാനാണ് നരേന്ദ്രമോദി ലക്ഷ്യമാക്കുന്നത് . അതു വഴി ഗ്രാമങ്ങളുടെ സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്താനും ഇന്ത്യയുടെ സുസ്ഥിര വികസനം ഉറപ്പു വരുത്താനും ഈ പദ്ധതി ലക്ഷ്യമിടുന്നത്.
മാരാർജി ഭവനിൽ നടന്ന പരിപാടിയിൽ ബി.ജെ.പി സംസ്ഥാന സമിതി അംഗം കെ.രജിനേഷ് ബാബു അദ്ധ്യ ക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് അഡ്വ..വി.കെ സജീവൻ  ,മേഖല ട്രഷറർ ടി.വി ഉണ്ണികൃഷ്ണൻ , ജില്ലാ ജനറൽ സിക്രട്ടറി ഇ. പ്രശാന്ത് കുമാർ , ജില്ലാ വൈസ് പ്രസിഡണ്ട്  ഹരിദാസ് പൊക്കിണാരി, മണ്ഡലം പ്രസിഡണ്ട്  സി. പി വിജയ കൃഷ്ണൻ , ബി.കെ പ്രേമൻ ,പി.എൻ  ശ്യാമപ്രസാദ് തുടങ്ങിയവർ പങ്കെടുത്തു .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe