വൈദ്യുതി ചാർജ് വർധിപ്പിക്കുവാനുള്ള തീരുമാനം പിൻവലിക്കണം; സംസ്ഥാന  ചെറുകിട റൈസ് ആൻഡ് ഓയിൽ ഓണേഴ്സ് അസോസിയേഷൻ പയ്യോളി മേഖല കൺവെൻഷൻ

news image
Jan 15, 2023, 12:57 pm GMT+0000 payyolionline.in

പയ്യോളി: വൈദ്യുതി ചാർജ് മാസംതോറും വർധിപ്പിക്കുവാനുള്ള സർക്കാരിന്റെ തീരുമാനത്തിൽ കേരള സംസ്ഥാന  ചെറുകിട റൈസ് ആൻഡ് ഓയിൽ ഓണേഴ്സ് അസോസിയേഷൻ പ്രതിഷേധിച്ചു കേന്ദ്ര തീരുമാനത്തെ ശരിവെക്കുന്ന സംസ്ഥാന സർക്കാരിന്റെ തീരുമാനം ഉടൻ പിൻവലിക്കണമെന്ന് പയ്യോളി, തിക്കോടി, മൂടാടി, ഉൾപ്പെടുന്ന പയ്യോളി മേഖല കൺവെൻഷൻ പ്രമേയത്തിലൂടെ ശക്തമായി ആവശ്യപ്പെട്ടു. മേഖല കൺവൻഷൻ മേലടി എം എൽ പി സ്കൂളിൽ വെച്ച് നടന്നു.

 

യോഗത്തിൽ കൊയിലാണ്ടി താലൂക്ക് പ്രസിഡന്റ് അശോകൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.മൊയ്തീൻ ഹാജി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സെയ്തുട്ടി ഹാജി, മായിൻ ഹാജി, ഉമർ മൗലവി എന്നിവർ ആശംസകൾ അർപ്പിച്ചു . ടി പി. അബൂൾ മജീദ് സ്വാഗതം പറഞ്ഞു. പ്രദീപൻ പേരാമ്പ്ര നന്ദിയും പറഞ്ഞു. പ്രസ്തുത യോഗത്തിൽ മേഖല കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികൾ
ബബിത്ത്. സി. സി (പ്രസിഡന്റ് , അബ്ദുൽ മജീദ്.. പയ്യോളി ജനറൽ സെക്രട്ടറി,  പ്രദീപൻ കോട്ടക്കൽ ട്രഷറർ , ജസീന തച്ചൻ കുന്ന്, രാമകൃഷ്ണൻ മൂരാട് വൈസ് പ്രസിഡന്റ് , അനീഷ് പുണ്യ,റഫീക്ക് തിക്കോടി ജോയിൻ സെക്രട്ടറി , ഫൈസൽ ടി കെ മീഡിയ കൺവീനർ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe