വൈക്കം സത്യ​ഗ്രഹം നൂറാം വാർഷിക ഉദ്ഘാടനം; കോൺ​ഗ്രസ് അധ്യക്ഷൻ ഖർ​ഗെ ഇന്ന് കോട്ടയത്ത്

news image
Mar 30, 2023, 2:24 am GMT+0000 payyolionline.in

കോട്ടയം: വൈക്കം സത്യ​ഗ്രഹത്തിന്റെ നൂറാം വാർഷികം ഉദ്ഘാടനം ചെയ്യാൻ കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർ​ഗെ ഇന്ന് കോട്ടയത്തെത്തും. ഇന്ന് ഉച്ചക്ക് മൂന്നേകാലോടെയാണ് കോട്ടയത്തെത്തുക. വൈകിട്ട് 5 മണിക്കാണ് വൈക്കം കായലോര ബീച്ചിൽ ഒരുക്കിയ വേദിയിൽ കോൺ​ഗ്രസ് പ്രവർത്തകരെ ഖർ​ഗെ അഭിസംബോധന ചെയ്യുക. മധ്യകേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി അമ്പതിനായിരത്തിലേറെ പ്രവർത്തകരെ പങ്കെടുപ്പിക്കാനാണ് കെപിസിസിയുടെ തീരുമാനം. കോൺ​ഗ്രസ് അധ്യക്ഷസ്ഥാനം ഏറ്റെടുത്ത ശേഷം ആദ്യമായിട്ടാണ് ഖർ​ഗെ കേരളത്തിലെത്തുന്നത്. വൈക്കത്തെ പരിപാടിയിൽ പങ്കെടുത്തതിന് ശേഷം നെടുമ്പാശ്ശേരിയിൽ‌ നിന്ന് കർണാടകയിലേക്ക് ഖർ​ഗെ മടങ്ങും.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe