വേങ്ങരയില്‍ ക്രീം ബിസ്‌കറ്റ് കഴിച്ച 11 വിദ്യാര്‍ഥികള്‍ക്ക് അസ്വസ്ഥത

news image
Jan 6, 2023, 3:00 pm GMT+0000 payyolionline.in

വേങ്ങര: ക്രീം ബിസ്‌കറ്റ് കഴിച്ച എആര്‍ നഗര്‍ ഇരുമ്പുചോല എയുപി സ്‌കൂളിലെ 11  വിദ്യാര്‍ഥികള്‍ക്ക് ശാരീരിക അസ്വസ്ഥത. വിദ്യാര്‍ഥികള്‍ കുന്നുംപുറം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി. ഭക്ഷ്യസുരക്ഷാ വിഭാഗം ബിസ്‌കറ്റിന്റെ സാമ്പിള്‍ കസ്റ്റഡിയിലെടുത്ത് പരിശോധനക്കയച്ചു.

വ്യാഴാഴ്ച രാവിലെ  നാലാം ക്ലാസ് വിദ്യാര്‍ഥി കടയില്‍നിന്ന് 10 രൂപയുടെ ക്രീം ബിസ്‌കറ്റ് വാങ്ങി. സ്‌കൂളിലെത്തിയ കുട്ടി  സഹപാഠികളുമായി പങ്കുവച്ച് കഴിച്ചു. ഉടന്‍ മൂന്ന് കുട്ടികള്‍ക്ക് ഛര്‍ദിയും മറ്റുള്ളവര്‍ക്ക് വയറുവേദനയും തലവേദനയുമുണ്ടായി. തുടര്‍ന്ന് അധ്യാപകര്‍ കുട്ടികളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും സ്‌കൂളിലെത്തി പരിശോധന നടത്തി.


വേങ്ങര ഭക്ഷ്യസുരക്ഷാ ഓഫീസര്‍ ജിജി മേരി തോംസണ്‍ ബിസ്‌കറ്റിന്റെ ബാക്കി ഭാഗവും കടയിലെത്തി ശേഷിച്ച പാക്കറ്റുകളും ചെമ്മാട്ടെ മൊത്ത വിതരണകേന്ദ്രത്തിലെത്തി അതേ ബാച്ചിലെ മറ്റ് പാക്കറ്റുകളും കസ്റ്റഡിയിലെടുത്തു. തെലുങ്കാനയില്‍ നിര്‍മിച്ചതാണ് ബിസ്‌കറ്റെന്ന് എഫ്എസ്ഒ പറഞ്ഞു. രണ്ടാഴ്ചക്കുശേഷമേ പരിശോധനാ ഫലമെത്തുകയുള്ളൂവെന്നും വിഷാംശമുണ്ടെന്ന് തെളിഞ്ഞാല്‍ നിയമ നടപടി സ്വീകരിക്കുമെന്നും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe