വേഗപ്പൂട്ട് ഘടിപ്പിക്കാനുള്ള സമയ പരിധി കഴിഞ്ഞു; ഉദ്യോഗസ്ഥര്‍ പരിശോധന തുടങ്ങി

news image
Oct 3, 2013, 6:00 pm IST payyolionline.in

 കൊയിലാണ്ടി :  ബസ്സുകളില്‍ വേഗപ്പൂട്ട് ഘടിപ്പിക്കാന്‍ അനുവദിച്ച സമയ പരിധി രണ്ടാം തീയ്യതി അവസാനിച്ചതോടെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന തുടങ്ങി. ഇതിനിടയില്‍ അനുവദിച്ച സമയത്തിനുള്ളില്‍ വേഗപ്പൂട്ട്‌ ഘടിപ്പിക്കാന്‍ കഴിയാത്ത ബസ്സുകള്‍ക്ക് സമയ പരിധി നീട്ടി നല്‍കണമെന്ന ആവശ്യവുമായി ബസ്സുടമകളും രംഗത്തെത്തി.  കൊയിലാണ്ടി ബസ്സ്‌സ്റ്റാന്റ് ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളിലാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്.  വേഗപ്പൂട്ട് ഘടിപ്പിച്ച ബസ്സുകള്‍ക്ക് സീല്‍ പതിപ്പിക്കാനും ഇതുവഴി പരിശോധന സുഗമമാക്കാനുമാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.  വേഗപ്പൂട്ട് നിര്‍ബന്ധമാക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പുറകോട്ടില്ലെന്ന്‍   മനസ്സിലാക്കിയ ബസ്സുടമകള്‍ വേഗപ്പൂട്ടിനായി നെട്ടോട്ടമോടുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe